ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 536 വിദേശികൾക്കെതിരെ ഡൽഹി പൊലീസിലെ ക്രൈം ബ്രാഞ്ച് വിഭാഗം പുതുതായി 12 കുറ്റപത്രങ്ങൾ സമർപ്പിക്കും. സാകേത് കോടതിയിൽ വ്യാഴാഴ്ചയാണ് കുറ്റപത്രങ്ങൾ സമർപ്പിക്കുക. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലുള്ളവരാണ് 536 വിദേശികൾ. പൊലീസ് ഇതുവരെ 374 വിദേശികൾക്കെതിരെ ആകെ 35 കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
വിസ ചട്ടങ്ങൾ ലംഘിച്ചതിന് വിദേശികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പകർച്ചവ്യാധി നിയമമനുസരിച്ചുള്ള സർക്കാർ മാർഗ നിർേദശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനും ദുരന്ത നിവാരണ നിയമമനുസരിച്ചുള്ള ചട്ടങ്ങൾ ലംഘിച്ചതിനും നിരോധനാജ്ഞ ലംഘിച്ചതിനും േകന്ദ്ര സർക്കാർ ഇവരുടെ വിസ റദ്ദാക്കുകയും കരിമ്പട്ടികയിൽപെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇവർ ജീവന് തന്നെ അപകടമാവുന്ന വൈറസ് പടരുന്നതിനിടയാകുംവിധം അശ്രദ്ധമായി പ്രവർത്തിച്ചുവെന്നും ക്വാറൻറീൻ ചട്ടങ്ങൾ അനുസരിച്ചില്ലെന്നും പൊലീസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.