ന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനം സംഘടിപ്പിച്ചവർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. സമ്മേളന ത്തിൽ പെങ്കടുത്തവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേസെടുത്തത്.
രണ്ടായിരത്തോളം പേർ പെങ്കടുത്ത സമ്മേളനം സംഘടിപ്പിച്ച സആദ് മൗലാനക്കെതിരെയും തബ്ലീഗ് ജമാഅത്ത് ഭാരവാഹികൾക്കെതിരെയുമാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ലോക്ക്ഡൗൺ ലംഘിച്ചതിനുമാണ് കേസെടുത്തത്.
മാർച്ച് ഒന്നുമുതൽ 15 വരെയാണ് ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനം സംഘടിപ്പിച്ചത്. ഏകദേശം 2000 പേർ വിവിധ സംസ്ഥാനങ്ങളിൽനിന്നായി സമ്മേളനത്തിൽ പെങ്കടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ലക്ഷണങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസും പാരാമിലിട്ടറി സേനകളും പ്രദേശം അടച്ചുപൂട്ടി. ഡൽഹിയിൽ സമ്മേളനത്തിൽ പെങ്കടുത്ത 24 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കൂടാതെ തമിഴ്നാട്ടിൽനിന്നും തെലങ്കാനയിൽനിന്നും പെങ്കടുത്തവർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിവിധ സംസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.
അതേസമയം സമ്മേളനം നടത്തിയവരെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. വളരെ നിരുത്തരവാദപരമായ പ്രവൃത്തിയാണ് ഇവിടെ നടന്നത്. രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. കോവിഡ് ബാധിച്ച് ലോകത്താകമാനം ജനങ്ങൾ മരിക്കുന്നു. എല്ലാ ഇടങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് സമ്മേളനം നടത്തിയവരുടെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ പ്രവൃത്തി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.