റാഞ്ചി: ഝാർഖണ്ഡിൽ ആൾക്കൂട്ടം ക്രൂരമായി മർദിച്ച തബ്രിസ് അൻസാരിയെന്ന യുവാവിെൻറ മരണത്തിൽ പൊലീസും ആദ്യം പരിശോധിച്ച ഡോക്ടറുമെല്ലാം അവരുടേതായ പങ്കുവഹിച്ചതായ ി പുതിയ വെളിപ്പെടുത്തൽ. സരായ്ഖേല സദർ ജില്ലയിലെ ധാഡ്കിദിൽ മർദിച്ചവശനാക് കി ആൾക്കൂട്ടം പൊലീസിൽ ഏൽപിച്ചശേഷം തബ്രിസിനെ ആശുപത്രിയിൽ എത്തിക്കാതെ കസ്റ്റഡ ിയിൽ വെച്ച ഖറസ്വാൻ പൊലീസും മാരകമായി പരിക്കേറ്റ യുവാവിന് ആരോഗ്യപ്രശ്നങ്ങളി ല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിൽ വിട്ട ഡോക്ടറുമെല്ലാം കൊലപാതകത്തിൽ പങ് കാളികളാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, സംഭവദിവസം തബ്രിസിനൊപ്പം ഉണ് ടായിരുന്ന രണ്ടു സുഹൃത്തുക്കളെ കാണാനില്ലെന്ന വാർത്തയും പുറത്തുവന്നു. ജൂൺ 17ന് അമ്മാവെൻറ വീട്ടിൽനിന്ന് മടങ്ങുകയായിരുന്ന തബ്രിസിനെയും സുഹൃത്തുക്കളായ മുഹമ്മദ് ഇർഫാൻ, നുമർ അലി എന്നിവരെയും ആൾക്കൂട്ടം വളയുകയായിരുന്നു. സംഭവശേഷം ഈ രണ്ടുപേരെപ്പറ്റി ഒരു വിവരവുമില്ല. ഇവർ കുടുംബത്തെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
പുണെയിൽ വെൽഡറായിരുന്ന തബ്രിസ് ഈദ് ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഈ യുവാവിെൻറ വിവാഹം. രാത്രി അമ്മാവെൻറ വീട്ടിൽനിന്ന് ഇറങ്ങുേമ്പാൾ തന്നെ വിളിച്ച്, ധാഡ്കിദ് വഴിയാണ് വരുന്നതെന്നും വീട്ടിലെത്തുേമ്പാൾ വൈകുമെന്നും പറഞ്ഞിരുന്നതായി തബ്രിസിെൻറ ഭാര്യ പറഞ്ഞു. അവിടെ വെച്ചുതന്നെയാണ് ആൾക്കൂട്ടം ഇയാളെ പിടികൂടി 14 മണിക്കൂറോളം മർദിച്ചത്. പേരു ചോദിച്ചറിഞ്ഞശേഷം, ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നു വിളിക്കാൻ പറഞ്ഞായിരുന്നു മർദനമെന്ന് വിഡിയോയിൽ വ്യക്തമാണ്.
‘‘പിറ്റേന്നാണ് തബ്രിസ് ഭാര്യയെ വിളിച്ച്, താൻ മർദനത്തിനിരയായെന്നും കെട്ടിയിട്ടിരിക്കുകയാണെന്നും പറഞ്ഞത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നും സൂചിപ്പിച്ചിരുന്നു. തുടർന്ന് രാവിലെ 7.30ന് ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തി. ശരിയായി സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന തബ്രിസിന് കടുത്ത വേദനയുമുണ്ടായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകണമെന്നും കുറ്റവാളിയാണെന്ന് സംശയമുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കണമെന്നും അവിടെയുണ്ടായിരുന്ന പൊലീസുകാരോട് ഞങ്ങൾ അഭ്യർഥിച്ചു. അവിടത്തെ ഓഫിസറായ ബിപിൻ ബിഹാരി ഞങ്ങളുടെ അഭ്യർഥന നിരസിച്ചു എന്നു മാത്രമല്ല, അവിടെനിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’’ -തസ്രിബിെൻറ ബന്ധുവായ മഖ്സൂദ് അൻസാരി പറഞ്ഞു.
ഈ സമയത്തുതന്നെ, കേസിൽ ഇപ്പോൾ അറസ്റ്റിലായ പപ്പു മണ്ഡൽ എന്നയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നുവെന്നും മഖ്സൂദ് പറഞ്ഞു. തബ്രിസിനെ കണ്ട പപ്പു മണ്ഡൽ, ഇത്രനേരം മർദിച്ചിട്ടും ഇവൻ മരിച്ചില്ലേ എന്നു പറഞ്ഞതായും ഇദ്ദേഹം വിശദീകരിച്ചു.
‘‘പിന്നെ ജൂൺ 22നാണ്, അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ജയിലിൽനിന്ന് അറിയിപ്പ് കിട്ടിയത്. ഞങ്ങൾ ആശുപത്രിയിൽ എത്തിയപ്പോൾ തബ്രിസിന് ജീവനുണ്ടായിരുന്നു. എന്നാൽ, അവൻ മരിച്ചു എന്നാണ് അധികൃതർ പറഞ്ഞത്. പൾസ് നോക്കിയപ്പോൾ മിടിപ്പുണ്ടായിരുന്നതിനാൽ, മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ, തബ്രിസ് മരിച്ചുവെന്ന് പ്രഖ്യാപിച്ച ഡോക്ടർ പോയിരുന്നു. പിന്നീട് വന്ന ഡോക്ടർ ഞങ്ങളുെട അഭ്യർഥന ചെവിക്കൊണ്ടില്ല.
ചോദിച്ചുവാങ്ങി ഇ.സി.ജി പരിശോധിച്ചപ്പോൾ ജീവനുള്ളതായാണ് അതിൽ കാണിച്ചിരുന്നത്. തുടർന്ന്, ടാറ്റ മെഡിക്കൽ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള ശ്രമത്തിലായി ഞങ്ങൾ. ഏറെനേരത്തെ പരിശ്രമത്തിനുശേഷം, സൈറൺ ഇല്ലാത്ത ഒരു ആംബുലൻസ് ലഭിച്ചു. അങ്ങനെ 40 കിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ രണ്ടു മണിക്കൂർ എടുത്ത് എത്തിയപ്പോഴേക്കും തബ്രിസിെൻറ ജീവൻ പോയിരുന്നു’’ -അന്നത്തെ സംഭവങ്ങൾ മഖ്സൂദ് വിവരിച്ചു.
ഭർത്താവിെൻറ മരണത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ കഴിയുകയാണ് ഷാഹിസ്ത പർവീൺ ഇപ്പോൾ. കൂടെയുണ്ടായിരുന്ന മുഹമ്മദ് ഇർഫാനെയും നുമർ അലിയെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇവരുടെ തിരോധാനം സംബന്ധിച്ച് അറിവില്ലെന്നും ആരും പരാതി നൽകിയിട്ടില്ലെന്നുമാണ് പൊലീസ് സൂപ്രണ്ട് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.