ധർഭംഗ (ബിഹാർ): താജ്മഹലിന് ഇന്ത്യൻ സംസ്കാരവുമായി ബന്ധമില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുമ്പ് വിദേശ രാഷ്ട്രതലവന്മാർ സന്ദർശനത്തിനെത്തുേമ്പാൾ നമ്മുടെ ഭരണാധികാരികൾ താജ്മഹലിെൻറയും മറ്റുചില മിനാരങ്ങളുടെയും ചിത്രങ്ങളുള്ള സ്മരണികകളാണ് സമ്മാനമായി നൽകിയിരുന്നത്. എന്നാൽ, നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം അദ്ദേഹം വിദേശത്ത് പോകുേമ്പാൾ അവിടങ്ങളിലെ രാഷ്ട്രനേതാക്കൾക്ക് ഭഗവത് ഗീതയുടെയും രാമായണത്തിെൻറയും പതിപ്പുകളാണ് സമ്മാനമായി നൽകുന്നത്. ഏതെങ്കിലും വിദേശ രാജ്യത്തെ പ്രസിഡൻറിന് രാമായണം സമ്മാനമായി നൽകുേമ്പാൾ അതിലൂടെ പ്രകടമാകുന്നത് ബിഹാറിെൻറ ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സർക്കാറിെൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ധർഭംഗയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിൽ മുത്തലാഖ്, അയോധ്യ തർക്കം, കശാപ്പ് വിഷയങ്ങളിലും അദ്ദേഹം പരാമർശങ്ങൾ നടത്തി. കഴിഞ്ഞ മാസം താജ്മഹലിനും ആഗ്ര കോട്ടക്കും സമീപത്തുകൂടി ഒഴുകുന്ന യമുന സന്ദർശിക്കവേ നദിയിലെ മാലിന്യനിക്ഷേപം ചൂണ്ടിക്കാട്ടി യോഗി ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.