ആഗ്ര: താജ്മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾ ഇന്ന് (തിങ്കളാഴ്ച) തുറക്കേണ്ടതില്ലെന്ന് ആഗ്ര ജില്ല ഭരണകൂടത്തിൻെറ തീരുമാനം. കോവിഡ് ബാധിതർ പെരുകുന്നതിൻെറ പശ്ചാത്തലത്തിലാണ് നടപടി. സ്മാരകങ്ങൾ എത്രകാലം അടഞ്ഞുകിടക്കുമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ജൂലൈ ആറ് മുതൽ താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ഉത്തർപ്രദേശ് ടൂറിസം മന്ത്രി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ആഗ്രയിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തുറക്കേണ്ടതില്ലെന്ന് ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു.
ബഫർ സോണിലായതിനാൽ താജ്മഹലിന് പുറമെ ആഗ്ര കോട്ട, സിക്കന്ദറിലെ അക്ബർ ടോമ്പ് എന്നിവയും ഇപ്പോൾ തുറക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.