ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപിപ്പിക്കുന്നത് തബ്‌ലീഗ് സമ്മേളനമാണെന്ന ബി.ജെ.പി പ്രവര്‍ത്തകയും ഗുസ്തി താര വുമായ ബബിത ഫോഗട്ടിെൻറ വിവാദ പരാമര്‍ശത്തിനെതിരെ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. പ്രസ്താവന പിൻവലിക്കണമെന്ന ും വൈറസിന് മതമോ വംശമോ ഇല്ലെന്നുമാണ് ജ്വാല ട്വീറ്റ് ചെയ്തത്.
ബബിതയുടെ ആദ്യത്തെ ട്വീറ്റ് വിവാദമായത ിന് പിന്നാലെ ട്വിറ്റര്‍ ഇത് പിന്‍വലിച്ചിരുന്നു. എന്നാൽ, താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഇനിയും സമാ നമായ ട്വീറ്റുകള്‍ ചെയ്യുമെന്നുമായിരുന്നു ബബിതയുടെ വെല്ലുവിളി. ഇത്തരം വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവന പിൻവലിക്കണമെന്ന് ബബിതയോട് ജ്വാല ഗുട്ട ആവശ്യപ്പെട്ടു.
"ക്ഷമിക്കണം ബബിത, ഈ വൈറസ് വംശത്തെയോ മതത്തെയോ കാണുന്നുവെന്ന് ഞാൻ കരുതുന്നില്ല. നിങ്ങളുടെ പ്രസ്താവന തിരിച്ചെടുക്കാൻ ഞാൻ അഭ്യർഥിക്കുന്നു. മതേതരവും മനോഹരവുമായ നമ്മുടെ മഹത്തായ രാഷ്ട്രത്തെ പ്രതിനിധീകരിച്ച കായിക താരങ്ങളാണ് നമ്മൾ... നമ്മൾ ജയിക്കുമ്പോൾ ഈ ആളുകളെല്ലാം നമ്മെയും നമ്മുടെ വിജയങ്ങളെയും അവരുടേതായി ആഘോഷിച്ചവരാണ്...!!’’; 2010 കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് കൂടിയായ ജ്വാല ചൂണ്ടിക്കാട്ടി.
Sorry babita I don’t think this virus sees race or religion..I request you to take back ur statement ...we are sportspersons who represented our great nation which is secular and so beautiful...when we win all these people have celebrated us and our wins as their own!!
— Gutta Jwala (@Guttajwala) April 17, 2020
അതേസമയം, ഇവരുടെ ട്വീറ്റിനോട് സംഘ് പരിവാർ അനുയായികൾ വളരെ മോശം ഭാഷയിലാണ് പ്രതികരിച്ചത്. അവയ്ക്കെല്ലാം ജ്വാല മറുപടിയും നൽകി. ഒപ്പം, വിദ്വേഷ പ്രസ്താവനകൾ കാരണം രാജ്യം നേരിടുന്ന പ്രശ്നങ്ങളും അവർ ട്വിറ്ററിൽ പങ്കുവെച്ചു.
ഇന്ത്യയില്‍ വിദ്യാഭ്യാസമില്ലാത്ത പന്നികളാണ് കോവിഡ് പരത്തിയതെന്ന് കഴിഞ്ഞ ദിവസം ബബിത പറഞ്ഞിരുന്നു. 2019ലാണ് ഇവർ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.