ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ താജ്​മഹലിന്​ രണ്ടാം സ്​ഥാനം

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാനമായ വെണ്ണക്കൽ സ്​മാരകം താജ്​മഹലിന്​ യുനെസ്​കോയുടെ ​ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്​ഥാനം. വർഷംതോറും 80 ലക്ഷം പേരാണ് മുഗൾ ചക്രവർത്തി ഷാജഹാൻ ത​​െൻറ ഭാര്യ മുംതാസി​​െൻറ ഒാർമക്കായി നിർമിച്ച താജ്​മഹൽ​ സന്ദർശിക്കുന്നത്​.

കംബോഡിയയിലെ അ​ംഗോർ വാതിനാണ്​ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം. ചൈനയിലെ വൻമതിലും പെറുവിലെ മാച്ചു പിച്ചുവും മൂന്നും നാലും സ്​ഥാനത്തുണ്ട്​. യുനെസ്​കോ അംഗീകരിച്ച ദേശീയ പൈതൃക സാംസ്​കാരിക സ്​മാരകങ്ങളുടെ പട്ടിക നൽകി ലോക സഞ്ചാരികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്​ഥാനത്തിലാണ്​ പൈതൃക കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്​

Tags:    
News Summary - Take a Note UP Govt – Taj Mahal Is 2nd Best UNESCO Heritage Site-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.