ന്യൂഡൽഹി: തങ്ങളുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കണമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. അഴിമതിക്കേസിൽ എ.എ.പി നേതാവ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേന്ദ്രസർക്കാരിന് തുറന്ന കത്തയച്ച് ഒമ്പതു പ്രതിപക്ഷ പാർട്ടികളിൽ എൻ.സി.പിയും ഉണ്ടായിരുന്നു. ശരത് പവാർ അടക്കമുള്ള ഒമ്പത് പ്രതിപക്ഷനേതാക്കൾ ഒപ്പുവെച്ച കത്താണ് കേന്ദ്രത്തിന് അയച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു.
കത്തിൽ ആദ്യം ഒപ്പുവെച്ചത് താനാണെന്നും ശരദ് പവാർ പറഞ്ഞു. ഞങ്ങളുടെ ആശങ്കകൾ കത്തിൽ കണക്കിലെടുക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നന്നായി പ്രവർത്തിച്ച, നിരവധിയാളുകളുടെ പ്രശംസ പിടിച്ചുപറ്റയ എ.എ.പി മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പവാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.