ഡൽഹി ഫലം​: അജയ്​ മാക്കൻ കോൺഗ്രസ്​ പ്രസിഡൻറ്​ സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി:  നഗരസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ  പരാജയത്തി​െൻറ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അജയ് മാക്കൻ ഡൽഹി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ തിരിച്ച്  കോൺഗ്രസ് വന്നുവെങ്കിലും ഇതിലും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നതായും അജയ് മാക്കൻ പറഞ്ഞു.

ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നഗരസഭകളിലും ബി.ജെ.പി ഹാട്രിക് വിജയമാണ് േനടിയത്. ആകെയുള്ള 270 കോർപ്പറേഷൻ വാർഡുകളിൽ 183 സ്ഥലത്തും ബി.ജെ.പി വിജയിക്കുകയായിരുന്നു. ആം ആദ് മിയാണ് രണ്ടാം സ്ഥാനത്ത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മൂന്നാം സ്ഥാനം നേടാൻ മാത്രമേ സാധിച്ചുള്ളു. 

Tags:    
News Summary - Take responsibility for defeat and I am going to resign as Delhi Congress President: Ajay Maken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.