'എനിക്ക്​ യാതൊരു ക്രഡിറ്റും വേണ്ട'; കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്​ നിർത്തണമെന്ന്​ മോദി

ന്യൂഡൽഹി: കേന്ദ്രസർക്കാറിൻെറ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ 22 ദിവസമായി രാജ്യതലസ്​ഥാനത്ത്​ കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു പതിറ്റാണ്ടുകളായി മാറിവരുന്ന സർക്കാറുകൾ പരിഗണിക്കുന്ന കാര്യങ്ങളാണ്​ കാർഷിക നിയമമെന്നും പ്രതിപക്ഷത്തിന്​ ക്രഡിറ്റ്​ ലഭിക്കാത്തതിനാലാണ്​ എതിർക്കുന്നതെന്നും മോദി പറഞ്ഞു.

ഒരു ചന്തയും പൂട്ടില്ല. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതോടെ ചന്തകൾ പൂട്ടുമെന്ന പ്രചാരണം വലിയ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ കോൺഫറൻസിലൂടെ മധ്യപ്രദേശിലെ കർഷകരെ അഭിസം​േബാധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ഈ നിയമങ്ങൾ ഒറ്റ രാത്രിയിൽ ​കൊണ്ടുവന്നവയല്ല. കഴിഞ്ഞ 22 വർഷമായി എല്ലാ സർക്കാറുകളും സംസ്​ഥാനങ്ങളും വിശദമായി ഇവ ചർ​ച്ചചെയ്​തുകൊണ്ടിരിക്കുന്നു. കർഷക സംഘടനകൾ, കാർഷിക വിദഗ്​ധർ, സാമ്പത്തിക വിദഗ്​ധർ, ശാസ്​ത്രജ്ഞർ തുടങ്ങിയവയെല്ലാം മാറ്റം ആവശ്യപ്പെടുന്നു. ഇന്ന്​ ഈ നിയമങ്ങളെ എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ അവരുടെ പ്രകടന പത്രികയിൽ ഈ വാഗ്​ദാനങ്ങളും ഉറപ്പുനൽകിയിരുന്നു' -മോദി പറഞ്ഞു.

'ഈ രാഷ്​ട്രീയ പാർട്ടികൾക്കെല്ലാം ഇന്ന്​ വേദനിക്കുന്നുണ്ട്​. മോദിക്കെങ്ങനെ ഇവ ചെയ്യാൻ സാധിക്കുന്നു, തങ്ങൾക്ക്​ എന്തുകൊണ്ട്​ ഇവ ചെയ്യാൻ സാധിച്ചില്ല, എന്തുകൊണ്ട്​ അദ്ദേഹത്തിന്​ മാ​ത്രം മതിപ്പ്​ പോകുന്നു, എന്നെല്ലാം അവരോട്​ അവർ തന്നെ സ്വയം ചോദിച്ചുകൊണ്ടിരിക്കുകയാണ്​. ഞാൻ അവരോട്​ പറയുകയാണ്​. മതിപ്പ്​ നിങ്ങൾ എടുത്തോളൂ... നിങ്ങളുടെ സ്വന്തം പ്രകടന പത്രികകൾക്കാണ്​ ഞാൻ ക്രഡിറ്റ്​ നൽകുന്നത്​. എനിക്ക്​ ഇതിൽ യാതൊരു മതിപ്പും വേണ്ട. ഞാൻ കർഷകരുടെ ജീവിത നിലവാരം ഉയരണമെന്ന്​ മാത്രം ആഗ്രഹിക്കുന്നു. കർഷകരെ വഴിതെറ്റിക്കുന്നത്​ നിർത്തൂ' -മോദി കൂട്ടിച്ചേർത്തു.

കർഷകരുടെ കാര്യത്തിൽ കരുതലില്ലാത്തവരെയും അവരോട്​ ആത്മാർത്ഥത ഇല്ലാത്തവരെയും താൻ തുറന്നുകാട്ടാൻ ആഗ്രഹിക്കുന്നതായും കാർഷിക നിയമങ്ങളുടെ പേരിൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഴി​െതറ്റിക്കാനും ശ്രമിക്കുന്നവരിൽനിന്ന്​ ജാഗ്രത പുലർത്തണമെന്നും മോദി പറഞ്ഞു.

സെപ്​റ്റംബറിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കർഷകൾ ദിവസങ്ങളായി പ്രക്ഷോഭം തുടരുന്നതിന്​ ഇടയിലാണ്​ മോദിയുടെ വിശദീകരണം. 

Tags:    
News Summary - Talk That Minimum Support Price Will Go Is Biggest Lie Ever Says PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.