ചെന്നൈ: മഴക്കെടുതിയിൽ ദുരിതത്തിലായ ഹിമാചൽ പ്രദേശിന് തമിഴ്നാട് സർക്കാറിന്‍റെ സഹായം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഹിമാചലിന് 10 കോടി രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സ്റ്റാലിൻ പറഞ്ഞു.
ഹിമാചൽ മുഖ്യമന്ത്രി ഹിമാചലില്‍ സുഖ്‌വിന്ദര്‍ സിങ് സുഖുവിന് ഇക്കാര്യം വ്യക്തമാക്കി സ്റ്റാലിൻ കത്തെഴുതുകയും ചെയ്തു. കനത്ത മഴയിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിലും നാശനഷ്ടങ്ങളിലും വേദനയുണ്ടെന്ന് സ്റ്റാലിൻ കത്തിൽ പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ടവരുടെ കൂടെയാണ് എന്‍റെ മനസ്സ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് 10 കോടി രൂപ നൽകുന്നു. ദയവു ചെയ്ത് അത് സ്വീകരിക്കുക -സ്റ്റാലിൻ എഴുതി.
പുനർനിർമാണ പ്രവർത്തന ശ്രമങ്ങളിൽ സഹായിക്കാൻ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ദയവായി അറിയിക്കാൻ മടിക്കരുത് -എന്നും സ്റ്റാലിൻ ഹിമാചൽ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
പിന്നാലെ, സ്റ്റാലിനുമായി സുഖ്‌വിന്ദര്‍ സിങ് ഫോണിൽ സംസാരിച്ചു. മഴക്കെടുതിയെക്കുറിച്ചുംദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും വിവരിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.