ചെന്നൈ: ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാതലവൻ ആർക്കോട്ട് സുരേഷിന്റെ ഭാര്യ പോർക്കൊടി അറസ്റ്റിൽ. ഒളിവിൽ പോയ ഇവരെ ആന്ധ്രയിൽ വെച്ചാണ് പിടികൂടിയത്. തുടർന്ന് ചെന്നൈയിലെത്തിച്ച് റിമാൻഡ് ചെയ്തു.
ആരുദ്ര സ്വര്‍ണനിക്ഷേപപദ്ധതി തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗോള്‍ഡ് ട്രേഡിങ് കമ്പനിയെ പിന്തുണച്ച ആര്‍ക്കോട് സുരേഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.
കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന സുരേഷിന്റെ സഹോദരൻ പൊന്നൈ ബാലു അടക്കം 23 പേർ കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
ക്വട്ടേഷൻ പണം കൈകാര്യം ചെയ്തിരുന്നത് പോർക്കൊടിയുടെ ബാങ്ക് അകൗണ്ട് വഴിയാണെന്ന് കണ്ടെത്തിയിരുന്നു. ബാലുവിന്റെ അക്കൗണ്ടിലേക്ക് പോര്‍ക്കൊടി ഒന്നരലക്ഷം രൂപ കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പ്രതികാരമായി ആംസ്‌ട്രോങ്ങിനെ വധിക്കാനുള്ള പ്രതിഫലമാണ് പോര്‍ക്കൊടി തനിക്ക് നല്‍കി ഒന്നരലക്ഷം രൂപയെന്ന് ബാലു മൊഴി നല്‍കിയത്.
ജൂലൈ അഞ്ചിനാണ് ആംസ്ട്രോങ്ങിനെ പെരമ്പലൂരിലുള്ള വസതിക്ക് പുറത്ത് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.