ചെന്നൈ: സർക്കാറിനെ അട്ടിമറിച്ച് താഴെയിറക്കാൻ തക്കം പാർത്തിരിക്കുന്ന ഗവർണർ ആർ.എൻ. രവി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഗവർണർ തമിഴ് സംസ്കാരത്തെ അപകീർത്തിപ്പെടുത്തി. വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു. വർഗീയ വിദ്വേഷം ഇളക്കിവിട്ട് തമിഴ്നാടിന്റെ സമാധാനത്തിന് ഭീഷണിയാകുന്നു.
ഇത്തരം നടപടികളിലൂടെ ഗവർണർ സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നു എന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് രാഷ്ട്രപതിക്കെഴുതിയ കത്തിൽ സ്റ്റാലിൻ ഉന്നയിച്ചിരിക്കുന്നത്. ഗവർണർ കേന്ദ്ര ബി.ജെ.പി സർക്കാറിന്റെ ഏജന്റിനെപോലെ പെരുമാറുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.