ചെന്നൈ: ശ്രീലങ്കന്‍ നാവിക സേനയുടെ വെടിവെപ്പില്‍ മത്സ്യബന്ധനത്തൊഴിലാളി കൊല്ലപ്പെട്ടതിനത്തെുടര്‍ന്ന് രാമേശ്വരത്ത് മത്സ്യത്തൊഴിലാളി പ്രക്ഷോഭം ശക്തിപ്പെട്ടു. രാമേശ്വരം തങ്കച്ചിമഠം ഇന്‍ഫന്‍റ് ജീസസ് പള്ളി പരിസരം കേന്ദ്രീകരിച്ചാണ് പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുന്നത്. പിന്തുണയുമായി സമീപ ഗ്രാമങ്ങളില്‍നിന്നും തൊഴിലാളികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രാമേശ്വരത്തേക്ക് പ്രവഹിക്കുകയാണ്.
അതേസമയം, കൊല്ലപ്പെട്ട തങ്കച്ചി മഠം സ്വദേശി ബ്രിഡ്ജോ(21)യുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് കുടുംബത്തിന്‍െറയും നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ളെങ്കില്‍ നാളെ മുതല്‍ ചെന്നൈയിലെ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമീഷന്‍ ഓഫിസിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കും.
പ്രമുഖ തമിഴ് ദേശീയവാദിയും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറിയുമായ വൈക്കോ, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എസ്. തിരുനാവക്കരശ് എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ശ്രീലങ്കയില്‍നിന്ന് കച്ചത്തീവ് തിരികെ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന് കത്ത് എഴുതി.
കേന്ദ്ര മന്ത്രി സുഷമ സ്വരാജ് അല്ളെങ്കില്‍ ചുമതലപ്പെടുത്തുന്നവര്‍ നേരിട്ടത്തെി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ സമരം അവസാനിപ്പിക്കാമെന്ന് സമരസമിതി വ്യക്തമാക്കി. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടിരുന്ന കച്ചത്തെീവ് സെന്‍റ് ആന്‍റണീസ് പള്ളിപ്പെരുന്നാളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഉത്സവ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ഫാ. എല്‍. സഹായരാജ് രാമേശ്വരത്ത് വ്യക്തമാക്കി.
മത്സ്യത്തൊഴിലാളി സമരം പടരുന്നത് പളനിസാമി സര്‍ക്കാര്‍ ഭീതിയോടെയാണ് കാണുന്നത്. എന്നാല്‍, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വിഷയം കേന്ദ്രത്തിന് മേല്‍ പഴിചാരി രക്ഷപ്പെടാനാണ് അണ്ണാ ഡി.എം.കെ സര്‍ക്കാറിന്‍െറ നീക്കം. ശ്രീലങ്കന്‍ നാവിക സേനാംഗങ്ങളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.