`ദി ഫാമിലി മാന്‍ 2' നിരോധിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍

ചെന്നെ: `ദി ഫാമിലി മാന്‍ 2' എന്ന വെബ് സീരീസ് നിരോധിക്കണമെന്നാവശ്യവുമായി തമിഴ്നാട് സര്‍ക്കാര്‍ രംഗത്ത്്. ആമസോണ്‍ പ്രൈമില്‍`ദി ഫാമിലി മാന്‍ 2' വെബ്സീരീസ് പുറത്തിറക്കുന്നത് തടയാനോ നിരോധിക്കാനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനയച്ച കത്തില്‍ തമിഴ്നാട് ഐടി മന്ത്രി ടി മനോ തങ്കരാജ് ആവശ്യപ്പെട്ടു.

ശ്രീലങ്കയിലെ എല്‍.ടി.ടി തമിഴരുടെ ചരിത്രപരമായ പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്തുകയും വളച്ചൊടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ട്രെയിലര്‍ 2 എന്ന സീരിയല്‍ പുറത്തിറങ്ങുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു.

ഈ ചിത്രം പുറത്തിറങ്ങുന്നതോടെ, തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരത്തെ പൊതുവായി വ്രണപ്പെടുത്തുമെന്നും അത് നിലനില്‍ക്കുന്ന സാമൂഹിക ഐക്യം തര്‍ക്കുമെന്നുമാണ് ആശങ്ക. തമിഴ് സംസാരിക്കുന്നവരെല്ലാം തീവ്രവാദികളാണെന്ന് ചിത്രീകരിക്കാന്‍ ഈ സീരിയല്‍ ശ്രമിക്കുന്നു.

മഹത്തായ തമിഴ് സംസ്കാരത്തിനെതിരായ അപമാനങ്ങളും അവഹേളനങ്ങളും നിറഞ്ഞ ഈ സീരിയല്‍ ഒരിക്കലും പ്രക്ഷേപണ മൂല്യമുള്ള ഒന്നായി കണക്കാക്കാനാവില്ളെന്നും മന്ത്രി കേന്ദ്രത്തിനയച്ച കത്തില്‍ സൂചിപ്പിച്ചു. ഇതിനകം തന്നെ, വിവിധ സംഘടനകള്‍ സീരിയല്‍ നിരോധിക്കണമെന്നാവശ്യവുമായി രംഗത്തത്തെിയിരുന്നു.

Tags:    
News Summary - Tamil Nadu government wants ban on 'The Family Man 2'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.