സി.എ.എ, കർഷക പ്രക്ഷോഭകർെക്കതിരായ കേസുകൾ പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. 5,570 കേസുകളാണ് പിൻവലിച്ചത്. കൂടംകുളം ആണവനിലയത്തിനും സേലം-ചെന്നെ എട്ടുവരിപാത പദ്ധതികൾക്കുമെതിരെ പ്രതിഷേധിച്ച മാധ്യമപ്രവർത്തകരുടെ പേരിലുള്ള കേസുകളും എം.കെ. സ്റ്റാലിൻ സർക്കാർ പിൻവലിച്ചിട്ടുണ്ട്. കേസുകൾ പിൻവലിക്കുമെന്ന് ജൂൺ 24 ന് നിയമസഭയിൽ മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്നുള്ള നടപടികളാണ് ഇപ്പോൾ ഉണ്ടായത്.
കഴിഞ്ഞ വർഷം പാർലമെൻറിൽ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തിേൻറയും (സിഎഎ) കർഷക നിയമങ്ങളുടെയും പ്രതിഷേധക്കാർക്കെതിരെ ഏകദേശം 5,570 കേസുകളാണ് തമിഴ്‌നാട് പൊലീസ് എടുത്തിരുന്നത്. മുൻ എഐഡിഎംകെ സർക്കാർ മാധ്യമങ്ങൾക്കെതിരെ നൽകിയ കേസുകളും ഇതിൽ ഉൾപ്പെടുന്നു.
കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധെപ്പട്ട 2,831 കേസുകൾ, സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് എടുത്ത 2,282 കേസുകൾ എന്നിവയും പിൻവലിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരേ 2011- 2021 കാലയളവിൽ ഫയൽ ചെയ്ത 26 കേസുകൾ, കൂടംകുളം പ്ലാൻറിനെതിരെ പ്രതിഷേധിച്ചതിനുള്ള 26 കേസുകൾ, എട്ടുവരി പാതക്കെതിരായ പ്രതിഷേധക്കാർക്കെതിരേ എടുത്ത 405 കേസുകൾ എന്നിവയും പിൻവലിച്ചിട്ടുണ്ട്.
റദ്ദാക്കപ്പെട്ട കേസുകളിൽ ചാർജ് ഷീറ്റ് രജിസ്റ്റർ ചെയ്തിരുന്നില്ല. അന്വേഷണ ഘട്ടത്തിലുള്ള കേസുകളും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോടതി ഷെഡ്യൂൾ ചെയ്തിട്ടുള്ള കേസുകളിൽ, പിൻവലിക്കാനുള്ള അഭ്യർഥന ഫയൽ ചെയ്യാൻ ചുമതലയുള്ള അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർക്കും നിർദ്ദേശം നൽകി. ഉത്തരവ് പ്രകാരം, എംപിമാർക്കും എംഎൽഎമാർക്കുമെതിരെ ഫയൽ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സർക്കാർ ഉടൻ തന്നെ മദ്രാസ് ഹൈക്കോടതിക്ക് നൽകും.
ഹൈക്കോടതിയുടെ അനുമതിയില്ലാതെ രാഷ്ട്രീയക്കാർക്കെതിരായ ഒരു കേസും പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ട്. തമിഴ്‌നാട് സർക്കാരിെൻറ അഡീഷണൽ ചീഫ് സെക്രട്ടറി എസ്.കെ. പ്രഭാകർ ഒപ്പിട്ട സെപ്റ്റംബർ നാലിലെ ഒരു ഉത്തരവിൽ പറയുന്നത് നിലവിലെ അല്ലെങ്കിൽ മുൻ എംപിമാർ/എംഎൽഎമാർക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ നിർണയിക്കാൻ ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.