മന്ത്രി ബാലാജിയുടെ അറസ്റ്റിന് സ്റ്റാലിന്‍റെ മറുപടി; സി.ബി.ഐക്കുള്ള പൊതുസമ്മതം പിൻവലിച്ചു

ചെന്നൈ: സി.ബി.ഐക്കുള്ള പൊതുസമ്മതം പിൻവലിച്ച് തമിഴ്നാട് സർക്കാറും. സംസ്ഥാനത്ത് അന്വേഷണം നടത്തുന്നതിന് നൽകിയ അനുമതിയാണ് പിൻവലിച്ചത്. ഇതോടെ സംസ്ഥാന സർക്കാറിന്റെ അനുമതിയോടെ മാത്രമേ ഇനി സി.ബി.ഐക്ക് അന്വേഷണം നടത്താനാവു.

തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജിയെ അർധരാത്രി ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് തമിഴ്നാട് സർക്കാറിന്റെ നടപടി. ചൊവ്വാഴ്ച രാവിലെ ബാലാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതിന് ശേഷം രാത്രിയിലാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി അറസ്റ്റ് ചെയ്തത്.

ജോലിക്ക് പണം അഴിമതി കേസിൽ ബാലാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ഇ.ഡി അറസ്റ്റ് ചെയ്ത ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ജൂൺ 28 വരെയാണ് സെഷൻസ് കോടതി ബാലാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ സി.ബി.ഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു.

Tags:    
News Summary - Tamil Nadu govt withdraws general consent to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.