ചെന്നൈ: തമിഴ്നാട്ടിൽ ലോക്ഡൗൺ ജൂൺ 14 വരെ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ഡൗൺ നീട്ടുന്നതിനെ കുറിച്ച് ആലോചിച്ചത്. കൂടുതൽ ഇളവുകളോടെ ലോക്ഡൗൺ നീട്ടാനാണ് സാധ്യത.
കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളിൽ ലോക്ഡൗണിന് ഇളവുകൾ നൽകുന്നതിനെ കുറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർ യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ ഒരാഴ്ച കൂടി ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ശുപാർശ ചെയ്തത്. ഇതോടെയാണ് ലോക്ഡൗൺ നീട്ടുന്ന കാര്യം സർക്കാർ പരിഗണിച്ചത്.
രണ്ടാം തരംഗത്തിൽ പ്രതിദിനം 35,000 ലേറെ കേസുകൾ വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ അത് 24,000 കേസുകളായി കുറഞ്ഞു. അതെ സമയം സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ കോയമ്പത്തൂർ, ചെന്നൈ, ട്രിച്ചി, ഈ റോഡ്, തിരുപ്പൂർ, സേലം തുടങ്ങിയ ജില്ലകളിൽ പ്രതിദിനം ആയിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ അപകടസാധ്യത കുറഞ്ഞിട്ടില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.