ജാതിപ്പേര് വിളിച്ച് അധിക്ഷേപം; ചിദംബരം ക്ഷേത്രത്തിൽ 20 പൂജാരിമാർക്കെതിരെ കേസ്

ചെന്നൈ: ചിദംബരം നടരാജ ക്ഷേത്രത്തിൽ 20 പൂജാരിമാർക്കെതിരെ ജാതി അധിക്ഷേപത്തിന് പൊലീസ് കേസെടുത്തു. ക്ഷേത്രത്തിൽ തൊഴാനെത്തിയ ലക്ഷ്മി എന്ന സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനാണ് കേസ്.

ചിദംബരം ക്ഷേത്രത്തിൽ തൊഴാനെത്തിയ സ്ത്രീയെ ഗണേഷ് എന്ന പൂജാരിയും സഹ പൂജാരിമാരും തടഞ്ഞുനിർത്തി ജാതിപ്പേര് വിളിച്ച് മർദിച്ചതായാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് പൂജാരിമാർക്കെതിരേ പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ഗണേഷിനെ ക്ഷേത്രത്തിൽനിന്ന് സസ്പെൻഡ് ചെയ്തു.

ഈ സംഭവത്തിനു പുറമേ ദർശൻ എന്ന പൂജാരിയും മറ്റ് പൂജാരിമാരും ചേർന്ന് ക്ഷേത്രത്തിലെത്തിയ മറ്റൊരു യുവതിയെയും ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും ആരോപണമുണ്ടായി. ക്ഷേത്രത്തിൽ തൊഴാൻ അനുവദിച്ചിരുന്നില്ലെന്ന് ഈ യുവതിയും ചിദംബരം പൊലീസിൽ പരാതി നൽകി.

പൊലീസ് എസ്‌സി/എസ്‌ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുത്തെങ്കിലും പൂജാരിമാരെ അറസ്റ്റ് ചെയ്തില്ല. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ചിദംബരം ക്ഷേത്രത്തിലെ ചിത്രാമ്പല മേട് ദർശിക്കുന്നതിൽ നിന്ന് ഭക്തരെ തടഞ്ഞ വിഷയത്തിൽ ക്ഷേത്രത്തിലെ പൂജാരിമാർക്കിടിയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇവർ തമ്മിലുള്ള തർക്കങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Tamil Nadu Police Book 20 Priests of Chidambaram Temple Under SC/ST Act After Woman's Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.