ചെന്നൈ: ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. നടി ഖുശ്ബുവിന് ചെൈന്നയിലെ ആയിരംവിളക്ക് സീറ്റ് നൽകി. നേരത്തേ ഖുശ്ബുവിന് ചെന്നൈയിലെ ചെപ്പോക്ക് അനുവദിക്കുെമന്നാണ് പാർട്ടി നേതൃത്വം അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഖുശ്ബു മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസ് തുറന്ന് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു.
ചെപ്പോക്കിൽ ഖുശ്ബുവിെൻറ നേതൃത്വത്തിൽ പദയാത്രയും സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സീറ്റ് വിഭജന ചർച്ചയിൽ ചെപ്പോക്ക് പാട്ടാളി മക്കൾ കക്ഷിക്ക് നൽകിയത്. ഉദയ്നിധി സ്റ്റാലിനും ഖുശ്ബുവും തമ്മിലാവും ഏറ്റുമുട്ടുകയെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ എൽ. മുരുകൻ ധാരാപുരം സംവരണ സീറ്റിൽ ജനവിധി തേടും. മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിലും. ഇവിടെ കമൽഹാസനാണ് മുഖ്യഎതിരാളി. എച്ച്. രാജ കാരക്കുടിയിൽ മത്സരിക്കും. സർവിസിൽനിന്ന് വിരമിച്ച് ഇൗയിടെ ബി.ജെ.പിയിൽ ചേർന്ന കർണാടകയിലെ മുൻ െഎ.പി.എസ് ഒാഫിസർ അണ്ണാമല അറവകുറിച്ചിയിലും എം.ആർ. ഗാന്ധി നാഗർകോവിലിലും സ്ഥാനാർഥികളാവും. അണ്ണാ ഡി.എം.കെ സഖ്യത്തിൽ ബി.ജെ.പിക്ക് 20 സീറ്റാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.