പുതിയ പാർലമെന്‍റ് മന്ദിരം; മോദിക്ക് ചെങ്കോൽ സമ്മാനിച്ച് സന്ന്യാസിമാർ

ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിലെ ഹിന്ദുസന്ന്യാസി സംഘം മന്ത്രോച്ഛാരണങ്ങളുടെ അകമ്പടിയോടെ ചെങ്കോൽ കൈമാറിയത്.

സന്ന്യാസിമാരുടെ അനുഗ്രഹം തേടിയ മോദിയെ അവർ നെറ്റിയിൽ കളഭക്കുറിയിട്ട് പട്ടും മാലയും ചാർത്തി സമ്മാനങ്ങൾ നൽകി. ധനമന്ത്രി നിർമല സീതാരാമനും സന്നിഹിതയായിരുന്നു. ഉദ്ഘാടന ചടങ്ങിനെയും ചെങ്കോലിനെയും ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. ചെങ്കോൽ പ്രധാനമന്ത്രി പാർലമെന്‍റിൽ സ്ഥാപിക്കും.

വെള്ളിയിൽ തീർത്ത് സ്വർണം പൊതിഞ്ഞ അഞ്ചടി നീളവും നന്ദിശിൽപവുമുള്ള ഈ ചെങ്കോൽ അലഹബാദിലെ മ്യൂസിയത്തിൽനിന്നാണ് എത്തിച്ചത്. ഇത് പ്രധാനമന്ത്രി മന്ദിര ഉദ്ഘാടന ചടങ്ങിൽ ലോക്സഭ സ്പീക്കർക്ക് കൈമാറും.

Tags:    
News Summary - Tamil Nadu Seers Hand Over 'Sengol' To PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.