മുന്നാക്ക സംവരണം; സുപ്രീംകോടതി വിധിക്ക് പിന്നാലെ നിയമസഭാ കക്ഷികളുടെ യോഗം വിളിച്ച് സ്റ്റാലിൻ

ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക ജാതിയിൽപെട്ടവർക്ക് 10 ശതമാനം (ഇ.ഡബ്ല്യു.എസ്) ക്വാട്ട സുപ്രീം കോടതി ശരിവച്ചതിനെ തുടർന്നുള്ള തുടർനടപടികൾ ചർച്ച ചെയ്യാൻ 12ന് എല്ലാ നിയമസഭാ കക്ഷികളുടെയും യോഗം വിളിക്കുമെന്ന് തമിഴ്‌നാട് സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.

"ഈ ക്വാട്ട സമ്പ്രദായം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. സാമൂഹിക നീതി നയത്തിന് വിരുദ്ധമാണ്" -ഇ.ഡബ്ല്യു.എസ് സംവരണത്തെക്കുറിച്ച് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിനാൽ ഈ വിഷയത്തിൽ തുടർനടപടികൾ യോഗം ചർച്ച ചെയ്യും. ഈ വിഷയത്തിൽ സ്റ്റാലിൻ എല്ലാ നിയമസഭാ കക്ഷി നേതാക്കൾക്കും കത്തയച്ചിട്ടുണ്ടെന്നും ഓരോ പാർട്ടിക്കും രണ്ട് പ്രതിനിധികളെ യോഗത്തിന് നാമനിർദ്ദേശം ചെയ്യാമെന്നും അതിൽ പറയുന്നു.

ഇ.ഡബ്ല്യു.എസിനെതിരായ സുപ്രീം കോടതി വിധി നൂറ്റാണ്ട് നീണ്ടുനിൽക്കുന്ന സാമൂഹ്യനീതി സമരത്തിനുള്ള തിരിച്ചടിയാണെന്ന് സ്റ്റാലിൻ തിങ്കളാഴ്ച പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും തമിഴ്‌നാടിന് 69 ശതമാനം സംവരണ വ്യവസ്ഥക്കെതിരെയുള്ള ഒരു കേസ് സുപ്രീം കോടതിയിൽ നിലനിൽക്കുന്നുണ്ട്.

Tags:    
News Summary - Tamil Nadu: Stalin to chair a meeting to discuss EWS quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.