കാമുകൻ വിവാഹിതൻ; മുഖത്ത്​ ആസിഡ്​ ഒഴിച്ച്​ പ്രതികാരം ചെയ്​ത്​ യുവതി

കോയമ്പത്തൂർ: കാമുകൻ വിവാഹിതനാണെന്ന്​ അറിഞ്ഞതിന്‍റെ ദേഷ്യത്തിൽ യുവാവിന്‍റെ മുഖത്ത്​ ആസിഡ്​ ഒഴിച്ച്​ യുവതി ആത്മഹത്യക്ക്​ ശ്രമിച്ചു. കാഞ്ചീപുരത്താണ്​ സംഭവം. യുവാവ്​ മലയാളിയാണ്​. യുവാവിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായരിുന്നു. തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി. ജയന്തി (27) ആസിഡും കത്തിയും ഉപയോഗിച്ചു ആക്രമിച്ചത്​.

ഭർത്താവുമായി വേർപിരിഞ്ഞ ജയന്തി ദുബൈയിലെ ഒരു സ്ഥാപനത്തിൽ രാഗേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുമ്പ്​ വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയിൽ തിരിച്ചെത്തി. താൻ വിവാഹം കഴിച്ച വിവരം ഇയാൾ കാമുകിയിൽനിന്ന്​ മറച്ചുവെച്ചു.

കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സർവീസ് അപ്പാർട്മെന്‍റിൽ എത്താൻ രാഗേഷ് ജയന്തിക്ക്​ സന്ദേശം നൽകി. രാവിലെ രണ്ടുപേരും അപ്പാർട്മെന്‍റിൽ കണ്ടുമുട്ടിയപ്പോൾ തന്നെ വിവാഹം ചെയ്യാൻ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോൾ വഴക്കായി. ഇതിനിടെ ജയന്തി രാഗേഷിന്‍റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. രാഗേഷ് തന്നിൽനിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്​.

നവംബറിൽ കേരളത്തിൽ സമാന ആസിഡ്​ ആക്രമണം നടന്നിരുന്നു. അടിമാലിയില്‍ യുവാവിന് നേരെയാണ്​ ആസിഡ് ആക്രമണം ഉണ്ടായത്​. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറാണ് ആക്രമിക്കപ്പെട്ടത്.

ആസിഡ് ആക്രമണത്തിൽ അരുണിന്‍റെ കാഴ്ച്ച നഷ്ടപ്പെട്ടു. മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് ആക്രമിച്ചത്. സോഷ്യൽമീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

Tags:    
News Summary - Tamil Nadu: Woman pours acid on ex-boyfriend, stabs him with knife before consuming poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.