തമിഴ്നാട്ടിൽ ഗൃഹനാഥകൾക്ക് പ്രതിമാസം 1000 രൂപ

കാഞ്ചീപുരം: കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുന്ന തമിഴ്നാട് സർക്കാറിന്റെ പദ്ധതി തുടങ്ങി. ഡി.എം.കെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ വെള്ളിയാഴ്ച കാഞ്ചീപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തു.

ഗുണഭോക്താക്കൾക്കുള്ള ഡെബിറ്റ് കാർഡ് വിതരണവും അദ്ദേഹം നിർവഹിച്ചു. ഡി.എം.കെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ പദ്ധതി മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരിലാണ് തുടങ്ങിയത്. 1.06 കോടി ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിക്കും. പദ്ധതി വിപ്ലവകരമാണെന്നും കോടിക്കണക്കിന് സ്ത്രീകളുടെ ജീവിതത്തെ ഇത് നവോത്ഥാനത്തിലേക്ക് നയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ടരലക്ഷം രൂപയിൽ കുറവുള്ള സ്ത്രീകൾക്കാണ് ധനസഹായം. ഗുണഭോക്താവിന്റെ കുടുംബത്തിന് അഞ്ച് ഏക്കറിൽ കൂടുതൽ തണ്ണീർതടമോ പത്ത് ഏക്കർ കരഭൂമിയോ ഉണ്ടായിരിക്കരുത്.

Tags:    
News Summary - Tamil Nadu women to get Rs 1000 per month from Sept 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.