െചന്നൈ: തിരുപ്പൂരിൽ എ.ടി.എം ലോറിയിൽ കടത്തിയതിന് പിന്നിൽ അന്തർ സംസ്ഥാന കവർച്ച സംഘമെന്ന് പൊലീസ്. സമാനസംഭവം തെലങ്കാനയിൽ റിപ്പോർട്ട് ചെയ്തതായും പൊലീസ് പറഞ്ഞു. തമിഴ്നാട് തിരുപ്പൂരിലെ ബാങ്ക് ഓഫ് ബറോഡ എ.ടി.എമ്മിലാണ് സംഭവം. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
മോഷണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച വെളുപ്പിന് നാലരയോടെയാണ് സംഭവം. മാസ്ക് ധരിച്ചെത്തിയ നാലുപേർ എ.ടി.എം മെഷീൻ എടുത്ത് ഗേറ്റിനടുത്തേക്ക് പോകുന്നതും വാഹനത്തിൽ കയറ്റി കയറുകൊണ്ട് ബന്ധിക്കുന്നതും കാണാം. പുലർച്ചെ എ.ടി.എമ്മിൽനിന്ന് പണമെടുക്കാൻ എത്തിയവരാണ് മെഷീൻ കാണാനില്ലെന്ന വിവരം ബാങ്കിനെ അറിയിക്കുന്നത്. എ.ടി.എം കൗണ്ടറിന്‍റെ വാതിലുകൾ മോഷ്ടാക്കൾ തകർത്തിരുന്നു.
ഫെബ്രുവരി 15ന് എ.ടി.എമ്മിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായും ഞായറാഴ്ച ഒന്നരലക്ഷത്തോളം രൂപ മെഷീനിലുണ്ടായിരുന്നതായും ബാങ്ക് അധികൃതർ പറഞ്ഞു. സുരക്ഷ വീഴ്ചയാണ് കവർച്ചക്ക് കാരണമെന്നും രാത്രിയിൽ സുരക്ഷ ഗാർഡുകളെ നിയോഗിച്ചിട്ടില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.