ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷായുടെ തമിഴ്നാട് സന്ദർശനത്തോടനുബന്ധിച്ച് 'ഗോബാക്ക്' ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി. ശനിയാഴ്ചയാണ് അമിത് ഷാ തമിഴ്നാട്ടിലെത്തുന്നത്. ഇതിെൻറ തലേന്ന് തന്നെ 'ഗോബാക്ക് അമിത്ഷാ' ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി. നാല് ലക്ഷത്തിന് മുകളിൽ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിട്ടുള്ളത്. മുമ്പും അമിത് ഷായടക്കമുള്ള ബി.ജെ.പി നേതാക്കാൾ സംസ്ഥാനം സന്ദർശിക്കുേമ്പാൾ ഇത്തരത്തിലെ പ്രതികരണങ്ങൾ ഉയർന്നിരുന്നു.
2021ൽ തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ചർച്ചകളുടെ ഭാഗമായാണ് അമിത് ഷായുടെ സന്ദർശനം. പാർട്ടി യോഗങ്ങൾക്ക് പുറമെ സർക്കാർ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
രാജ്യത്തിെൻറ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നേറുേമ്പാഴും തമിഴ്‌നാട്ടിൽ കാര്യമായ വേരോട്ടം ഉണ്ടാക്കാൻ പാർട്ടിക്ക് സാധ്യമായിട്ടില്ല. വിവിധ ഹിന്ദുത്വ, ദേശീയവാദ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നെങ്കിലും ദ്രാവിഡ പാർട്ടികൾ മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത് ഇത് ഏശില്ലെന്നാണ് വിദഗ്ധ അഭിപ്രായം. അതിനാൽ തന്നെ, നടൻ രജനീകാന്ത്, കരുണാനിധിയുടെ മകൻ അഴകിരി എന്നിവരെ കൂട്ടുപിടിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്. രജനീകാന്തുമായി അമിത്ഷാ കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടുണ്ട്.
ഒരു വർഷത്തിനുശേഷമാണ് അദ്ദേഹം തമിഴ്നാട് സന്ദർശിക്കുന്നത്. എ.ഐ.എ.ഡി.എം.കെ നേതാക്കളായ എം.ജി.ആർ, ജയലളിത എന്നിവരുടെ ശവകുടീരത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചാണ് സന്ദർശനം തുടങ്ങുക. തുടർന്ന് ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കും. അതിനുശേഷം ബി.ജെ.പി സംസ്ഥാന ഭാരവാഹികളുമായും ജില്ല പ്രസിഡൻറുമാരുമായും കൂടിക്കാഴ്ച നടത്തും.
#GoBackAmitShah
— karansharma (@INCKARAN) November 21, 2020
TN dosen't want you.... pic.twitter.com/r7vhUHVcXM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.