ചെന്നൈ: സംസ്ഥാനത്ത് രോഗബാധിതരുടെ മൊത്തം എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. പ്രതിദിന കണക്കിലും റെക്കോഡ് വർധനവ്. 24 മണിക്കൂറിനിടെ 64,315 സാമ്പിളുകൾ പരിശോധിച്ചതിൽ 6,988 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതിൽ കേരളത്തിൽനിന്നെത്തിയ നാലു പേരും ഉൾപ്പെടും.
ചികിത്സയിൽ കഴിഞ്ഞിരുന്ന 89 പേർ കൂടി മരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 3,409. ചെന്നൈയിൽ മാത്രം മരിച്ചത് 1,989 പേർ. സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2,06,737. ഇതേവരെ 22,87,334 സാമ്പിളുകൾ പരിശോധിച്ചു.
ചെന്നൈയിൽ മാത്രം 24 മണിക്കൂറിനിടെ 1,329 പേർക്ക് രോഗബാധ ഉണ്ടായി. നഗരത്തിൽ മൊത്തം രോഗബാധിതരുടെ എണ്ണം 93,537 ആയി. ശനിയാഴ്ച സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽനിന്ന് 7,758 പേർ രോഗമുക്തി നേടി. രോഗം ഭേദമായി വിട്ടയച്ചവരുടെ മൊത്തം എണ്ണം 1,51,055 ആണ്. നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 52,273.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.