ചെന്നൈ: സംസ്ഥാനത്ത് പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടവെ മുസ്ലിംകൾക്ക് ന ിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ബുധനാഴ്ച രാവിലെ നിയമസ ഭയിൽ ചട്ടം 110 പ്രകാരം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇൗ പ്രഖ്യാപനം നടത്തിയത്.
വഖഫ് ബോർഡ് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്ത് വിരമിച്ച ഇമാം, പണ്ഡിതൻമാർ , അറബിക് അധ്യാപകർ എന്നിവരുടെ പെൻഷൻ 1,500 രൂപയിൽനിന്ന് 3,000 രൂപയായി ഉയർത്തി. ചെന്നൈയിൽ 15 കോടി രൂപ ചെലവിൽ ഹജ്ജ് ഹൗസ് നിർമിക്കും. പണ്ഡിതന്മാർക്ക് പുതിയ ഇരുചക്ര വാഹനം വാങ്ങുന്നതിന് 25,000 രൂപയോ വാഹനത്തിെൻറ 50 ശതമാനം തുകയോ സബ്സിഡിയായി അനുവദിക്കും. ബജറ്റിൽ മുസ്ലിം പള്ളികളുടെ അറ്റകുറ്റപ്പണികൾക്കായി അഞ്ചുകോടി രൂപ പ്രത്യേകമായി വകയിരുത്തിയിരുന്നു. ജയലളിതയുടെ ജന്മദിനമായ ഫെബ്രു. 24 സംസ്ഥാന പെൺശിശു സംരക്ഷണ ദിനമായി ആഘോഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.