ചെന്നൈ: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി കൈമാറ്റ വിവാദം കേരളത്തിൽ കത്തിനിൽെക്ക തമിഴ്നാട്ടിലും കത്തോലിക്ക സഭ സമാന ആരോപണത്തിൽ. മദ്രാസ്-മൈലാപ്പുര് അതിരൂപതക്ക് കീഴിൽ കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപേട്ടിലുള്ള 105 ഏക്കര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റെന്നാണ് ആരോപണം. സേവന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് ബിഷപ് ഡോ. എ. നീതിനാഥനും കൂട്ടരും ഒന്നര പതിറ്റാണ്ടിനിടെ ഭൂമി മറിച്ചുവിറ്റത്. ചെട്ടിനാട് ഹെൽത്ത് സിറ്റി, നിർമാണ കമ്പനിയായ ആദിപരാശക്തി ഗ്രൂപ്, ടൗൺഷിപ് നിർമാണ കമ്പനി എം.ആർ.എം.ജി.എഫ് എന്നിവക്കാണ് ഭൂമി നൽകിയത്.
കോമൺ വെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ ആരോപണ വിധേയനായ സുരേഷ് കൽമാഡിയുടെ ബിനാമി എസ്.പി. ജോഷി ഉടമയായ എം.ആർ.എം.ജി.എഫ് കമ്പനി കൊച്ചി നെടുമ്പാശ്ശേരിയിൽ 178 ഏക്കർ ഭൂമി തട്ടിപ്പ് നടത്തിയ കേസിൽ നിയമനടപടി നേരിടുന്നുണ്ട്.
ഭൂമി കൈമാറ്റം കോടതി കയറിയതോടെ പ്രോപര്‍ട്ടി അഡ്മിനിസ്ട്രേറ്റർ ഫാദർ എ. സിറിളിനെ ചുമതലകളില്‍നിന്ന് ഒഴിവാക്കി തടിയൂരാനാണ് സഭയുടെ ശ്രമം. വിശ്വാസികള്‍ മാർപാപ്പയെ നേരില്‍ക്കണ്ട് സങ്കടം ബോധിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്ന് കത്തോലിക്ക വെൽെഫയർ അസോസിയേഷൻ, മദർ തെരേസ േസാഷ്യൽ ജസ്റ്റിസ് മൂവ്മെൻറ് എന്നിവയുടെ പ്രസിഡൻറും കൊച്ചി സ്വദേശിയുമായ ഡൊമിനിക് സാവിയോ പറഞ്ഞു.
പടൂർ വിേല്ലജിൽ വണ്ടല്ലൂർ-കേളമ്പാക്കം പാതയോരത്ത് 25 ഏക്കറാണ് ചെട്ടിനാട് ഹെൽത്ത് സിറ്റിക്ക് നൽകിയത്. 2005ൽ 12 കോടി രൂപക്കായിരുന്നു കൈമാറ്റം. 2009ൽ താംബരം എയർഫോഴ്സ് സ്റ്റേഷന് സമീപം ഇരുമ്പലിയൂരിൽ 53 ഏക്കർ ആദിപരാശക്തി ഗ്രൂപ്പിന് ഒമ്പത് കോടിക്ക് വിറ്റു. 2010ൽ 27.61 ഏക്കർ എം.ആർ.എം.ജി.എഫ് കമ്പനിക്ക് തുക വെളിപ്പെടുത്താതെ നൽകി.
അവസാന ഇടപാടിൽ നാലുകോടി രൂപ ചെക്കായും 10 കോടി രേഖയില്ലാതെയും വാങ്ങിയെന്നാണ് ആരോപണം. നിലവിലെ വിപണിവില അനുസരിച്ച് 1400 കോടിരൂപ മൂല്യമുള്ള ഭൂമിയാണ് തുച്ഛമായ വിലക്ക് വിറ്റത്. ലഭിച്ച പണം ഉപയോഗിച്ച് വികസന പ്രവർത്തങ്ങളൊന്നും നടത്തിയിട്ടുമില്ല. 2012ൽ ആരോപണം ഉയർന്നപ്പോൾ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു. മദ്രാസ് ഹൈകോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിെട്ടങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ഡൊമിനിക് സാവിയോ കഴിഞ്ഞമാസം പൊലീസ് മേധാവിക്ക് പരാതി നൽകി. നീതിനാഥൻ കത്തോലിക്ക് ബിഷപ്സ് കോൺഫറൻസ് ഒാഫ് ഇന്ത്യ ദലിത് വിഭാഗം ചെയർമാൻകൂടിയാണ്. മദ്രാസ്-മൈലാപ്പുർ അതിരൂപത വിഭജിച്ച് 2002ലാണ് ചെങ്കൽപേട്ട് കേന്ദ്രീകരിച്ച് രൂപത നിലവിൽവന്നത്. 2000 ഏക്കർ ഭൂമിയാണ് രൂപതയുടെ കീഴിൽ ഉണ്ടായിരുന്നത്. പോർച്ചുഗീസുകാരനായ സർ േജാൺ ഡിമോഡെ സൗജന്യമായ നൽകിയതാണ് ചെന്നൈയിലെ കത്തോലിക്ക സഭയുടെ ഭൂരിഭാഗം ആസ്തിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.