​മന്ത്രിയുടെ വീട്ടിലെ പരിശോധന തടയാൻ ശ്രമിച്ച മൂന്ന്​ മന്ത്രിമാർക്കെതിരെ ​കേസ്

ചെന്നൈ: തമിഴ്നാട് ആരോഗ്യമന്ത്രി ഡോ. വിജയഭാസ്കറി​െൻറ വീട്ടിെല ആദായനികുതി  പരിശോധന തടയാൻ ശ്രമിച്ചതിന് മൂന്ന് മന്ത്രിമാർക്കെതിരെ കേസ്. പാർപ്പിടവകുപ്പ് മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണൻ, ഭക്ഷ്യമന്ത്രി കാമരാജ്, വിവരവിനിമയ മന്ത്രി കടമ്പൂർ രാജു, സർക്കാറി​െൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധി അണ്ണാഡി.എം.കെയുടെ എൻ. ദളവായ് സുന്ദരം എന്നിവർക്കെതിരെയാണ് കേസ്. പരിശോധനക്കിടെ ഉദ്യോഗസ്ഥരെ തടയുകയും സംഘത്തിലെ വനിത ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് നൽകിയ പരാതിയെത്തുടർന്നാണ് ചെന്നൈ െപാലീസ് േകസെടുത്തത്.
അതേസമയം, എം.ജി.ആർ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എസ്. ഗീതാലക്ഷ്മിയുടെ വീട്ടിൽ നടന്ന  പരിശോധനയിൽ രണ്ട് കിലോ സ്വർണം പിടിച്ചെടുത്തിരുന്നെന്ന് ആദായനികുതി വകുപ്പ് വെളിപ്പെടുത്തി. ഇവരെ വകുപ്പ് േചാദ്യം ചെയ്തു. മൂന്നാംദിവസവും തമിഴ് ചലച്ചിത്രതാരവും രാഷ്ട്രീയകക്ഷി നേതാവുമായ ശരത് കുമാർ, ഭാര്യ രാധിക എന്നിവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. ഇവരുടെ വീട്ടിലും രാധികയുടെ ഉടമസ്ഥതയിലുള്ള റഡാൻ മീഡിയ കമ്പനിയിൽനിന്നും കണ്ടെടുത്ത അഞ്ചുകോടി രൂപയുടെ സ്രോതസ്സ് വ്യക്തമാക്കാൻ ഇരുവരും തയാറായിട്ടില്ല.  
ഇൗ മാസം 12ന് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന തമിഴ്നാട്ടിലെ ആർ.കെ നഗറിൽ വോട്ടർമാർക്ക് വ്യാപകമായി പണം വിതരണം ചെയ്തെന്ന പരാതിയെത്തുടർന്നാണ് മന്ത്രിയുടെയും നട​െൻറയും വീട്ടിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സ്ഥാനാർഥികളെ ജനപ്രതിനിധി നിയമപ്രകാരം അയോഗ്യരാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ആർ.കെ നഗറിൽ താൻതന്നെയായിരിക്കും സ്ഥാനാർഥിയെന്ന് ശശികല വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ ടി.ടി.വി. ദിനകരൻ വ്യക്തമാക്കി.  
ഇതിനിടെ ചെന്നൈ എഗ്േമാർ കോടതിയിൽ വിചാരണയിലിരിക്കുന്ന ദിനകരൻ പ്രതിയായ വിദേശനാണ്യ വിനിമയ ചട്ടലംഘന കേസിൽ ഇൗ മാസം 18നോ 19നോ നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് വളർമതി നിർദേശിച്ചു. അമേരിക്കയിലെ കമ്പനിയുമായുള്ള അനധികൃത പണമിടപാടാണ് കേസിനാധാരം.

Tags:    
News Summary - tamilnadu minister income tax raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.