ന്യൂഡൽഹി: ട്രെയിനുകളിൽ തീപിടിത്തം തുടർക്കഥയാവുന്ന സാഹചര്യത്തിൽ മേഖലാ ഒാഫിസുകൾക്ക് മുന്നറിയിപ്പുമായി റെയിൽേവ ബോർഡ്. ജനറൽ മാനേജർമാർക്കയച്ച കത്തിൽ അറ്റകുറ്റപ്പണിയും പരിശോധനയും കാര്യക്ഷമമാക്കാൻ നിർദേശമുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ അഗ്നിബാധയുമായി ബന്ധപ്പെട്ട് 15 കേസുകൾ റിേപ്പാർട്ട് ചെയ്യപ്പെട്ടു.
നിയമവിരുദ്ധ വസ്തുക്കൾ ട്രെയിനിൽ കയറ്റുന്നതും എൻജിൻതകരാറുകളും മറ്റും തീ പടരാൻ കാരണമായി. ആഗ്ര ഡിവിഷനിൽ തീപിടിത്തമുണ്ടായത് ഷോർട്ട്സർക്യൂട്ട് ആണെങ്കിൽ ഡൽഹി ഡിവിഷനിൽ കോച്ചിൽ ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്തതും െമാബൈൽ ബാറ്ററികൾ സൂക്ഷിച്ചതും തീപടരാനിടയാക്കി.
ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ വേണം. തീ പടർന്ന സംഭവങ്ങളും അപകടങ്ങളും കത്തിൽ വിശദമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.