പുതിയ പാർലമെൻറ്​ മന്ദിരം നിർമിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്​

ന്യൂഡൽഹി: പുതിയ പാർലമെൻറ്​ മന്ദിരം നിർമിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്​. 861.90 കോടിക്കാണ്​ ​ടാറ്റ പ്രൊജക്​ട്​ കരാർ സ്വന്തമാക്കിയത്​. ദേശീയ പൊതുമരാമത്ത്​ വകുപ്പാണ് പുതിയ​ പാർലമെൻറ്​ മന്ദിരം നിർമിക്കുന്നതിനായി കരാറിന്​ അപേക്ഷ ക്ഷണിച്ചത്​.

ലാർസൻ ആൻഡ്​ ടർബോയാണ്​ ടാറ്റക്ക്​ കനത്ത വെല്ലുവിളിയുമായി ലേലത്തിലുണ്ടായിരുന്നത്​. 865 കോടിയാണ്​ എൽ ആൻഡ്​ ടി ലേലത്തിൽ സമർപ്പിച്ച തുക. ഇപ്പോൾ നടക്കുന്ന പാർലമെൻറ്​ വർഷകാല സമ്മേളനത്തിന്​ ശേഷം പുതിയ കെട്ടിടത്തി​െൻറ നിർമാണം ആരംഭിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസമാണ്​ ലേലത്തിലെത്തിയ കമ്പനികളെ സർക്കാർ ഷോർട്ട്​ ലിസ്​റ്റ്​ ചെയ്​ത്​. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൂന്ന്​ കമ്പനികളായിരുന്നു അവസാന പട്ടികയിലുണ്ടായിരുന്നത്​​. ലാർസൻ ആൻഡ്​ ടർബോ, ടാറ്റ പ്രൊജക്​ട്​സ്​, പാലോൻജി ആൻഡ്​ കമ്പനി തുടങ്ങിയവയാണ്​ അവസാന പട്ടികയിൽ ഇടംപിടിച്ച മൂന്ന്​ കമ്പനികൾ. 

Tags:    
News Summary - Tata Group Wins Bid to Construct New Parliament Building for Rs 861.90 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.