എം.പിക്ക്​ ടിക്കറ്റ്​ നൽകിയില്ല;  വിമാന കമ്പനി ക്ഷമാപണം നടത്തി 

ഹൈ​ദ​രാ​ബാ​ദ്​: തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി എം.​പി ദി​വാ​ക​ർ റെ​ഡ്ഡി​ക്ക്​ ട്രൂ ​ജെ​റ്റ്​ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റ്​ നി​ഷേ​ധി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ ക്ഷ​മാ​പ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ മാ​സം, വൈ​കി​യെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ  അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ദി​വാ​ക​ർ റെ​ഡ്ഡി വി​ശാ​ഖ​പ​ട്ട​ണം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

വി​ജ​യ​വാ​ഡ​യി​ലേ​ക്ക്​ പോ​കാ​നു​ള്ള ടി​ക്ക​റ്റി​ന്​ എം.​പി​യു​ടെ സെ​ക്ര​ട്ട​റി​യാ​ണ്​ ട്രൂ​ജെ​റ്റ്​ ഒാ​ഫി​സി​ലെ​ത്തി​യ​ത്. പ​ല വി​മാ​ന ക​മ്പ​നി​ക​ളും ദി​വാ​ക​ർ റെ​ഡ്ഡി​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ ടി​ക്ക​റ്റ്​ ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന്​ മാ​നേ​ജ്​​മ​​െൻറി​ലെ ഉ​ന്ന​ത​ർ ഇ​ട​പെ​ടു​ക​യും ട്രൂ​​ജെ​റ്റ്​ സ​ർ​വി​സ്​ ചു​മ​ത​ല​യു​ള്ള ട​ർ​ബോ മേ​ഘ എ​യ​ർ​വെ​യ്​​സ്​ എം.​ഡി ഉ​മേ​ഷ്​ വ​ങ്കാ​യ​ല​പ​തി ക്ഷ​മാ​പ​ണം  ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, സം​ഭ​വം ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ എം.​പി​യു​ടെ ഒാ​ഫി​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - TDP MP Diwakar Reddy denied ticket by TruJet; airline apologises later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.