ബിഹാറിൽ വീണ്ടും ‘പകദ്വാ വിവാഹ്’; സർക്കാർ സ്കൂൾ അധ്യാപകനെ തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു

പറ്റ്ന: ബിഹാറിൽ വീണ്ടും തോക്കിൻമുനയിൽ നിർത്തി വിവാഹം കഴിപ്പിക്കൽ. അടുത്തിടെ സർക്കാർ സ്കൂള്‍ അധ്യാപകനായി നിയമിതനായ ഗൗതം കുമാർ എന്നയാളാണ് ഇത്തവണ ഇരയായത്. കഴിഞ്ഞ ബുധനാഴ്ച ഇയാളെ, സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ ആളുടെ മകളെയാണ് വിവാഹം കഴിപ്പിച്ചത്. സംഭവത്തിൽ, അയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ പാസായ ഗൗതം ഈയിടെയാണ് പത്തേപൂരിലെ റേപുരയിലെ ഉത്ക്രമിത് മധ്യവിദ്യാലയത്തിലെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. മൂന്നോ നാലോ പേരടങ്ങുന്ന സംഘം വാഹനത്തിലെത്തി കുമാറിനെ സ്കൂളില്‍ നിന്നും ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. റേപുര ഗ്രാമത്തിലെ രാകേഷ് റായിയുടെ മകളെയാണ് ഗൗതമിന് വിവാഹം കഴിക്കേണ്ടി വന്നതെന്ന് മഹേയ മാൽപൂർ ഗ്രാമവാസിയായ കുമാർ പൊലീസിനോട് പറഞ്ഞു. തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം അറിഞ്ഞതോടെ കുമാറിന്‍റെ കുടുംബം ബുധനാഴ്ച രാത്രി മഹുവ-താജ്പൂർ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പടേപൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ചയാണ് അധ്യാപകനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെന്നും അധ്യാപകന്‍ കോടതിയില്‍ മൊഴി രേഖപ്പെടുത്തുമെന്നും പടേപൂർ പൊലീസ് സ്റ്റേഷന്റെ അഡീഷണൽ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഹസൻ സർദാർ പറഞ്ഞു.

സംഭവം അറിഞ്ഞ കുമാറിന്‍റെ കുടുംബം ബുധനാഴ്ച രാത്രി മഹുവ-താജ്പൂർ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് പതേപുര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അധ്യാപകനെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും അധ്യാപകന്‍ കോടതിയില്‍ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ബിഹാര്‍, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ വരനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുക എന്നത് സാധാരണമാണ്. ഇത് അറിയപ്പെടുന്നത് 'പകദ്വാ വിവാഹ്' എന്നാണ്. സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലുള്ളവരെയായിരിക്കും തട്ടിക്കൊണ്ടുപോവുക. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ മര്‍ദിക്കുകയും ചെയ്യും.

ഇതേരീതിയിൽ കഴിഞ്ഞ വർഷം ഒരു മൃഗഡോക്ടറെയും വർഷങ്ങൾക്ക് മുമ്പ് ഒരു എൻജിനീയറെയും തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത് വാർത്തയായി മാറിയിരുന്നു. 

Tags:    
News Summary - Teacher Abducted and Compelled into Marriage at Gunpoint in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.