ന്യൂഡൽഹി: സർക്കാർ സ്കൂളിലെ 40കാരൻ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായി. കിഴക്കൻ ഡൽഹിയിലെ സ്കൂളിലെ കായികാധ്യാപകനാണ് അറസ്റ്റിലായത്.
എട്ടു വയസ്സുകാരിയെ പ്രലോഭിപ്പിച്ച് സ്കൂളിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. 2016 മുതൽ ഇയാൾ ജോലി ചെയ്യുന്ന സ്കൂളാണിത്.
ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടത് മാതാവ് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.