നാരങ്ങാ നീര്​ മൂക്കിലൊഴിച്ചാൽ കോവിഡ്​ മാറുമെന്ന്​ ബി.ജെ.പി എം.പി; പരീക്ഷിച്ച അധ്യാപകൻ മരിച്ചു

കർണാടക: നാരങ്ങാ നീര്​ മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന്​ അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച്​ പരീക്ഷണത്തിനിറങ്ങിയ സ്​കൂൾ അധ്യാപകന്​ ജീവൻ നഷ്​മായി.

'മൂക്കിൽ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാൽ ശരീരത്തിൽ ഓക്സിജ​െൻറ അളവ്​ വർദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്​ സാങ്കേശ്വർ ചാനലിൽ അവകാശപ്പെടുന്ന വിഡിയേ വൈറലായിരുന്നു.

ഇതു വിശ്വസിച്ചാണ്​ സിന്ധനൂർ താലൂക്കിൽ സർക്കാർ സ്​കൂൾ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിൽ പരീക്ഷണം നടത്തിയത്​. അടുത്തുള്ള കടയിൽ നിന്ന്​ നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികൾ മാലിപട്ടിൽ ഇറ്റിച്ചതായും പൊലീസ്​ വൃത്തങ്ങൾ പറയുന്നു. നാരങ്ങ നീരി​െൻറ പ്രയോഗം അദ്ദേഹത്തിൽ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവർ സംശയിക്കുന്നു.

മൂക്കിനുള്ളിൽ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛർദ്ദിച്ചു. തുടർന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരൻ വിരുപക്ഷഗ പറയുന്നു.

വിജയ് സാങ്കേശ്വർ ചാനലിൽ നാരങ്ങാ നീര്​ കോവിഡ്​ പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ അതുപരീക്ഷിച്ച്​ ഒരു അധ്യാപകൻ മരിച്ചതി​െൻറ ഉത്തരവാദി ആരാ​ണെന്നാണ്​ സമൂഹം ചോദിക്കുന്നതെന്നും റൈച്ചൂർ താലൂക്ക് പ്രൈമറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ്​ നന്ദിഷ് പറയുന്നു.'ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവർ ഇത്തരം അശാസ്​ത്രീയ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി വാദങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ അധ്യാപക​െൻറ മരണ കാരണം താൻ നിർദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മർദ്ദം മൂലമാണെന്നുമാണ്​ സാങ്കേശ്വർ പറയുന്നത്​. നാരങ്ങ നീര്​ കോവിഡിനെ പ്രതിരോധിക്കു​െമന്ന  അവകാശവാദം തെറ്റാണെന്ന്​ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അത്തരം വ്യാജ ചികിത്സരീതികൾ ജീവൻ അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു.

കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന്​ ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടർന്ന് അശാസ്​ത്രീയമായ​ നാട്ടുചികിത്സകളെ ജനങ്ങൾ ആശ്രയിക്കുന്നത്​ വർദ്ധിച്ചിരിക്കുകയാണ്​.. ആയ​ുർ വേദ കഷായങ്ങൾ മുതൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ വരെയാണ്​ ആളുകൾ പരീക്ഷിക്കുന്നത്​. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ ഡോക്​ടർമാരുടെ കുറിപ്പുകളെ പലരും വിശ്വസിക്കുകയാണ്​. 

Tags:    
News Summary - teacher dies after lemon juice in nose as cure for covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.