‘റാം, റാം’ അഭിവാദ്യത്തിന് മറുപടി നൽകിയില്ല; യു.പിയിൽ അധ്യാപകനെ പിരിച്ചുവിട്ടു

ലഖ്നോ: വിദ്യാർഥി ‘റാം, റാം’ എന്ന് അഭിവാദ്യം ചെയ്തതിന് പ്രത്യഭിവാദ്യം ചെയ്തില്ലെന്നാരോപിച്ച് യു.പിയിൽ ന്യൂനപക്ഷ സമുദായത്തിൽപെട്ട അധ്യാപകനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പ്ലസ് വൺ വിദ്യാർഥിയുടെ അഭിവാദ്യത്തിന് മറുപടി നൽകാതിരുന്ന മുഹമ്മദ് അദ്നാൻ എന്ന അധ്യാപകനെയാണ് സ്കൂൾ അധികൃതർ പിരിച്ചുവിട്ടത്.

ഡിസംബർ അഞ്ചിന് ഹത്രാസിലാണ് സംഭവം. വിദ്യാർഥി അഭിവാദ്യം ചെയ്ത​പ്പോൾ അദ്നാൻ പ്രത്യഭിവാദ്യം ചെയ്യാതെ കുട്ടിയെ ശാസിച്ചുവെന്നാണ് ആരോപണം. പിന്നാലെ ഹിന്ദുത്വ സംഘടനകളിൽപെട്ട പ്രവർത്തകർ സ്കൂൾ പരിസരത്ത് പ്രതിഷേധ പ്രകടനവുമായെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഹനുമാൻ ചാലിസ പാരായണം ചെയ്തതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

തുടർന്ന് അദ്നാനെ സ്കൂളിൽനിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിക്കുകയായിരുന്നു. ‘കഴിഞ്ഞ 30 വർഷമായി രണ്ടു സമുദായങ്ങളിൽപെട്ട വിദ്യാർഥികളും ഇവിടെ പഠിക്കുന്നുണ്ട്. ഇതുവരെ ഇങ്ങനെയൊരു ആരോപണം ​നേരിടേണ്ടി വന്നിട്ടില്ല. മുഹമ്മദ് അദ്നാനെ ജോലിയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു’ -പ്രിൻസിപ്പൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. 

Tags:    
News Summary - Teacher fired for not responding to ‘Ram Ram’ greeting in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.