ഭോപാൽ: ഹോംവർക്ക് ചെയ്യാതിരുന്ന വിദ്യാർഥിനിയെ അധ്യാപകരുടെ നിർദേശപ്രകാരം സഹപാഠികൾ 168 തവണ തല്ലി. മധ്യപ്രദേശിലെ ജബുവയിൽ താണ്ട്ല നഗരത്തിലുള്ള നവോദയ വിദ്യാലയത്തിലാണ് സംഭവം.
ഹോംവർക്ക് ചെയ്യാതെ ക്ലാസിലെത്തിയ വിദ്യാർഥിനിക്കെതിരെ ശാസ്ത്രാധ്യാപകൻ മനോജ് കുമാർ വർമയാണ് വിചിത്രമായ ശിക്ഷനടപടി സ്വീകരിച്ചത്. സഹപാഠികൾ ഒാരോരുത്തരും ദിവസവും രണ്ട് അടിവീതം നൽകണമെന്നായിരുന്നുവത്രെ നിർദേശം. ജനുവരി 11 മുതൽ 16 വരെ പ്രവൃത്തി ദിവസങ്ങളിലെല്ലാം സഹപാഠികൾ അധ്യാപകനെ അനുസരിച്ച് ശിക്ഷ നടപ്പാക്കുകയും ചെയ്തു. തുടർന്ന്, മകൾക്ക് മാനസിക സംഘർഷം തുടങ്ങിയതായും സ്കൂളിൽ പോകാൻ വിസമ്മതിക്കുന്നുവെന്നും പിതാവ് ശിവ്പ്രതാപ് സിങ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
എന്നാൽ, വേദനിപ്പിക്കുന്ന രീതിയിലുള്ള അടിയല്ല സഹപാഠികളുടേതെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു.
പിതാവിെൻറ പരാതി സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടിയെ പരിശോധിച്ചപ്പോൾ മർദനമേറ്റതിെൻറ അടയാളമൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.