അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു; പതിനെട്ടുകാരി ജീവനൊടുക്കി

ചെന്നൈ: അധ്യാപകർ വഴക്കു പറയുകയും ക്ഷമാപണ കത്ത് എഴുതാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് പതിനെട്ടുകാരിയായ വിദ്യാർഥിനി ആതമഹത്യ ചെയ്തു. തമിഴ്നാട്ടിലെ തെങ്കാശിയിലാണ് സംഭവം.

ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നു എന്നാരോപിച്ചാണ് അധ്യാപകർ വിദ്യാർഥിനിയെ വഴക്കുപറഞ്ഞത്. ചെയ്യാത്ത തെറ്റിന്‍റെ പേരിൽ അധ്യാപകർ മറ്റ് വിദ്യാർഥികൾക്ക് മുമ്പിൽ വെച്ച് വഴക്കുപറയുകയും ക്ഷമാപണക്കത്ത് എഴുതാൻ നിർബന്ധിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് പ്രേരിപ്പച്ചതെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു.

ശനിയാഴ്ച്ച കോളജിലേക്ക് പോകുന്നുണ്ടോ എന്നറിയാൻ മാതാവ് മുറിയിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തിൽ രണ്ട് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - Teachers forced to write apology letter; Eighteen-year-old girl commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.