പ്രതീകാത്മക ചിത്രം

ദേശീയ പതാക കെട്ടുന്നതിനിടെ വീട്ടിനുമുകളിൽ നിന്ന് വീണ് എഞ്ചിനീയർ മരിച്ചു

ബംഗളൂരു: വീടിന്റെ രണ്ടാം നിലയിലെ ടെറസിൽ ദേശീയ പതാക ഉയർത്തുന്നതിനിടെ കാൽവഴുതി വീണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു. ദക്ഷിണ കന്നഡയിലെ സുള്ള്യയിലെ പുരോഹിതനായ നാരായൺ ഭട്ടിന്റെ ഏക മകൻ വിശ്വാസ് കുമാർ (33) ആണ് മരിച്ചത്. ഞായറാഴ്ച ഹെന്നൂരിലായിരുന്നു അപകടം.

ഭാരതീയ സിറ്റിയിലെ സ്വകാര്യ ടെക് കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ് വിശ്വാസ്. ഹെന്നൂർ എച്ച്ബിആർ ലേഔട്ടിൽ വി ബ്ലോക്കിലുള്ള വീടിന്റെ ടെറസിൽ പതാക ഉയർത്താൻ കയറിയതായിരുന്നു. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വിശ്വാസ് താമസിച്ചിരുന്നത്. ഭാര്യ വൈശാലി, രണ്ടുവയസ്സുള്ള മകൾ, മാതാപിതാക്കൾ എന്നിവരും വീട്ടിലുണ്ടായിരുന്നു.

ഉച്ചയ്ക്ക് 1.45 ഓടെ വിശ്വാസ് പതാക കെട്ടുന്നതിനായി ടെറസിന്റെ പാരപെറ്റിൽ കയറുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി നിലത്ത് വീഴുകയായിരുന്നു. നാരായൺ ഭട്ടും വൈശാലിയും ചേർന്ന് ഉടൻ സാഗർ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ, തലയ്ക്ക് ഗുരുതര പരിക്കേറ്റതിനാൽ വൈകീട്ട് 5 മണിയോടെ മരണപ്പെടുകയായിരുന്നു. 

Tags:    
News Summary - Techie hoisting flag slips to his death in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.