അപകടദൃശ്യം മൊബൈലിൽ പകർത്താൻ തിരക്ക്​; എൻജിനീയർക്ക്​ നടുറോഡിൽ ദാരുണാന്ത്യം

 

പുണെ: അപകടത്തിൽപെട്ട്​ നടുറോഡിൽ ജീവന്​ യാചിച്ച്​ ഏറെനേരം കിടന്ന 25കാരനായ സോഫ്​റ്റ്​വെയർ എൻജിനീയർ മൊബൈലിൽ ചിത്രം പകർത്താൻ മത്സരിച്ച കാഴ്​ചക്കാരുടെ മുന്നിൽ പിടഞ്ഞുമരിച്ചു. പുണെ നഗരത്തിലെ ഭൊസാരിയിൽ ഇന്ദ്രയാനി നഗർ കോർണറിലാണ്​ രാജ്യത്തെ നടുക്കിയ അപകടം. സതീഷ്​ പ്രഭാകർ മെ​െട്ട എന്ന യുവാവാണ്​ നാട്ടുകാരുടെ കടുത്ത അനാസ്​ഥയുടെ ഇരയായത്​. 

ബുധനാഴ്​ച വൈകീട്ടാണ്​ എൻജിനീയറെ വാഹനം ഇടിച്ചിട്ട്​ കടന്നത്​. മുഖവും മറ്റു ഭാഗങ്ങളും ചോരയിൽ കുളിച്ച്​ റോഡിൽ കിടന്ന യുവാവി​​​െൻറ ചിത്രങ്ങൾ പകർത്താനും വിഡിയോ എടുക്കാനും മത്സരിച്ചവരാരും ഇയാളെ ആശുപത്രിയിലെത്തിക്കാൻ താൽപര്യം കാണിച്ചില്ല. ഏറെ നേരം കഴിഞ്ഞ്​ ഇതുവഴി വന്ന സമീപത്തെ ആശുപത്രിയിലെ ഡോക്​ടർ യുവാവിനെ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. താൻ എത്തു​േമ്പാൾ യുവാവ്​ കൈകളും കാലും ഇളക്കിയിരുന്നുവെന്നും നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്ന​ുവെങ്കിൽ രക്ഷിക്കാമായിരുന്നുവെന്നും ഡോക്​ടർ കാർത്തിക്​രാജ്​ കാടെ പറഞ്ഞു. തലക്ക്​ ഗുരുതര പരിക്കേറ്റതാണ്​ മരണ കാരണം.

Tags:    
News Summary - Techie lies bleeding on Pune road, passersby click photos -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.