ചെന്നൈ: രക്തം സ്വീകരിച്ച ഗർഭിണിക്ക് എച്ച്.െഎ.വി ബാധിച്ചതിനെ തുടർന്ന് രക്തം ദാനം നടത്തിയ യുവാവ് ആത്മ ഹത്യക്ക് ശ്രമിച്ചു. എച്ച്.െഎ.വി ബാധിതനാണെന്ന വിവരം കുടുബത്തിന് അംഗീകരിക്കാനാവാത്തതിനെ തുടർന്നായിരുന്ന ു ആത്മഹത്യാശ്രമം. എലിവിഷം കഴിച്ച് ഗുരുരതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർക്കാ ർ ആശുപത്രിയിലെ രക്തബാങ്കിൽനിന്ന് രക്തം സ്വീകരിച്ച ഗർഭിണിക്കാണ് എച്ച്.െഎ.വി ബാധിച്ചത്. രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന് കാണിച്ച് ഒരു ജീവനക്കാരനെ സർവിസിൽനിന്ന് പിരിച്ചുവിടുകയും രണ്ടുപേരെ സസ്പെൻഡ് ചെയ്യുകയും ഉണ്ടായി. വിരുതുനഗറിനടുത്തെ സത്തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. വാർത്ത പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാനെത്ത രക്തബാങ്കുകൾ പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടു.
സത്തൂരിലെ ആശുപത്രിയിൽ ഡിസംബർ മൂന്നിനാണ് ഗർഭിണി പരിേശാധനക്കായി എത്തിയത്. യുവതിക്ക് വിളർച്ചയുണ്ടെന്ന് കണ്ട് രക്തം കയറ്റണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സമീപത്തെ സർക്കാർ ആശുപത്രിയിലെ രക്തബാങ്കിൽനിന്നാണ് രക്തമെത്തിച്ചത്. പിന്നീടുള്ള പരിശോധനയിൽ യുവതിക്ക് എച്ച്.െഎ.വി ബാധ കണ്ടെത്തി. യുവാവ് അയാളുടെ ബന്ധുവിന് വേണ്ടിയാണ് രക്തം ബാങ്കിൽ ഏൽപ്പിച്ചിരുന്നത്. എന്നാൽ അത് ഉപയോഗിച്ചിരുന്നില്ല. പിന്നീട് യുവതിക്ക് ആവശ്യം വന്നപ്പോൾ നൽകുകയായിരുന്നു.
യുവാവിന് 2016ൽ തന്നെ രോഗം ബാധിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സാത്തൂരിലെ ക്യാമ്പിൽ രക്തം ദാനം ചെയ്തപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. വിവരം അറിയിക്കാനായി യുവാവിനെ ബന്ധപ്പെട്ടപ്പോൾ അയാൾ സ്ഥലത്തുണ്ടായിരുന്നില്ല. എത്രയും വേഗം ആശുപത്രിയിൽ എത്തണെമന്ന് യുവാവിനോട് ക്യാമ്പ് അധികൃതർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ യുവാവ് അത് അവഗണിച്ചു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചതായും യുവതിയുടെ ബന്ധുക്കളെ ഖേദം അറിയിച്ചതായും സംസ്ഥാന ഫിഷറീസ് മന്ത്രി ഡി. ജയകുമാർ പറഞ്ഞു. അതേസമയം, സർക്കാർ വാഗ്ദാനം ചെയ്ത ജോലി നിരസിച്ച ഭർത്താവ്, തെൻറ ഭാര്യക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
മദ്രാസ് ഹൈകോടതി സ്വമേധയാ എടുത്ത കേസിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ജനുവരി മൂന്നിന് പുരോഗതി അറിയിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.