ജയ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇൻറർനെറ്റ് സൗകര്യം മ രവിപ്പിച്ച ജയ്പൂരിൽ ലൈംഗികാതിക്രമത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് കൗമാരക്കാർ മാതൃകയായി.
വ്യാഴാഴ് ച പ്രദേശത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ഒരു പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു. ഉടൻ തന്നെ കുട്ടികൾ കളി നിർത്തി വെച്ച ് ആ ഭാഗത്തേക്ക് ഓടിയെത്തി. ഈ സമയം ഒരു പാറക്കെട്ടിൻെറ പുറകിൽ ഒരാൾ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്ന കാഴ്ചയാണ് കുട്ടികൾ കണ്ടത്. തുടർന്ന് കുട്ടികൾ അക്രമിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയ ശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു.
ധീരവും മാതൃകാപരവുമായ പ്രവർത്തനം കാഴ്ച വെച്ച മനിഷ്(15), അമിത്(18), രോഹിത്(18), ബദൽ(14) എന്നീ കുട്ടികളെ രാജസ്ഥാൻ എ.ഡി.ജി.പി ബി.കെ. സോണി ഫലകവും സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡുകളും നൽകി അനുമോദിച്ചു. കുട്ടികളുടെ പ്രവർത്തി മറ്റുള്ളവരും മാതൃകയാക്കണമെന്നും ഉത്തരവാദിത്ത ബോധമുള്ള പൗരൻ ചെയ്യേണ്ടതായ കാര്യമാണവർ ചെയ്തതെന്നും എ.ഡി.ജി.പി പറഞ്ഞു.
അതേസമയം, പ്രദേശത്ത് നേരത്തെ നടന്ന ബലാത്സംഗത്തെ തുടർന്നുണ്ടായ സംഘർഷം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി ജയ്പൂരിലെ 13 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഇൻറർനെറ്റ് സൗകര്യം വിച്ഛേദിച്ചിരിക്കുകയാണ്. രാംഗഞ്ച്, ഗൽത്താഗേറ്റ്, മനക് ചൗക്ക്, സുഭാഷ് ചൗക്ക്, ബ്രഹ്മപുരി, നഹർഘട്ട്, കോട്ട്വാലി, സജ്ഞയ് സർക്കിൾ, ശാസ്ത്രി നഗർ, ഭട്ട ബസ്തി, ലാൽ കോത്തി, ആദർശ് നഗർ എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇൻറർനെറ്റ് സാകര്യം വിച്ഛേദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.