ന്യൂഡൽഹി: ശക്തമായ വാദമുഖങ്ങളുയർത്തി ഗുജറാത്ത് സർക്കാറും സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദും സുപ്രീംകോടതിയിൽ െകാമ്പുകോർത്തു. ഗുജറാത്ത് കലാപ ബാധിതരെ പുനരധിവസിപ്പിക്കുന്നതിെൻറ പേരിൽ പിരിച്ചെടുത്ത പണം ടീസ്റ്റയും ഭർത്താവ് ജാവേദ് ആനന്ദും ചേർന്ന് നേതൃത്വം നൽകുന്ന എൻ.ജി.ഒ. ദുർവിനിയോഗം ചെയ്തുവെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്.
പാവങ്ങളുടെ പേരിൽ പിരിച്ചെടുത്ത പണം ഇവരുടെ പോക്കറ്റിലേക്കാണ് പോയതെന്നും ദുബായിയും മറ്റും സന്ദർശിക്കാനാണ് പണം ഉപയോഗിച്ചതെന്നുമാണ് സർക്കാറിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസറ്റർ ജനറൽ തുഷാർ മെഹത്ത വാദിച്ചത്. എന്നാൽ, ആരോപണം ഗുജറാത്ത് സർക്കാർ കെട്ടിച്ചമച്ചതാണെന്ന് ടീസ്റ്റക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി.
ഇരുവർക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ഒരു രേഖയെങ്കിലും ഹാജരാക്കാൻ കഴിയുമോയെന്നും സിബൽ ഗുജറാത്ത് സർക്കാറിനെ വെല്ലുവിളിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ജൂലൈ അഞ്ചിലേക്ക് മാറ്റിവെച്ചു.അനധികൃത ഫണ്ട് സമ്പാദനത്തിെൻറ പേരിൽ എൻ.ജി.ഒയുടെ അക്കൗണ്ടിനൊപ്പം സ്വന്തം ബാങ്ക് അക്കൗണ്ടും മരവിപ്പിച്ച ഗുജറാത്ത് ഹൈകോടതി നടപടിക്കെതിരെ ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.എം. ഖാൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.