Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്കൗണ്ട്​...

അക്കൗണ്ട്​ മരവിപ്പിക്കൽ: സുപ്രീം കോടതിയിൽ​ കൊമ്പു കോർത്ത്​ ടീസ്​റ്റയും ഗുജറാത്ത്​ സർക്കാറും

text_fields
bookmark_border
അക്കൗണ്ട്​ മരവിപ്പിക്കൽ: സുപ്രീം കോടതിയിൽ​ കൊമ്പു കോർത്ത്​ ടീസ്​റ്റയും ഗുജറാത്ത്​ സർക്കാറും
cancel

ന്യൂ​ഡ​ൽ​ഹി: ശ​ക്​​ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ളു​യ​ർ​ത്തി ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ടീ​സ്​​റ്റ സെ​റ്റ​ൽ​വാ​ദും സു​​പ്രീംകോ​ട​തി​യി​ൽ ​െകാ​മ്പു​കോ​ർ​ത്തു. ഗു​ജ​റാ​ത്ത്​ ക​ലാ​പ ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​​​െൻറ പേ​രി​ൽ പി​രി​ച്ചെ​ടു​ത്ത പ​ണം​ ടീ​സ്​​റ്റ​യും ഭ​ർ​ത്താ​വ്​ ജാ​വേ​ദ്​ ആ​ന​ന്ദും ചേ​ർ​ന്ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ജി.​ഒ. ദു​ർ​വി​നി​യോ​ഗം ചെ​യ്​​തു​വെ​ന്നാ​ണ്​ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.

പാ​വ​ങ്ങ​ളു​ടെ പേ​രി​ൽ പി​രി​ച്ചെ​ടു​ത്ത പ​ണം ഇ​വ​രു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ്​ പോ​യ​തെ​ന്നും ദു​ബാ​യി​യും മ​റ്റും സ​ന്ദ​ർ​ശി​ക്കാ​നാ​ണ്​ പ​ണം ഉ​പ​യോ​ഗി​ച്ച​തെ​ന്നു​മാ​ണ്​ സ​ർ​ക്കാ​റി​ന്​ വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സ​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മെ​ഹ​ത്ത വാ​ദി​ച്ച​ത്. എ​ന്നാ​ൽ, ​ആ​രോ​പ​ണം ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​ർ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ ടീ​സ്​​റ്റ​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ വ്യ​ക്​​ത​മാ​ക്കി.

ഇ​രു​വ​ർ​ക്കു​മെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന ഒ​രു രേ​ഖ​യെ​ങ്കി​ലും ഹാ​ജ​രാ​ക്കാ​ൻ ​ ക​ഴി​യു​മോ​യെ​ന്നും​ സി​ബ​ൽ ഗു​ജ​റാ​ത്ത്​ സ​ർ​ക്കാ​റി​നെ വെ​ല്ലു​വി​ളി​ച്ചു. തു​ട​ർ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്​ ജൂ​ലൈ അ​ഞ്ചി​ലേ​ക്ക്​ മാ​റ്റി​വെ​ച്ചു.അ​ന​ധി​കൃ​ത ഫ​ണ്ട്​ സ​മ്പാ​ദ​ന​ത്തി​​​െൻറ പേ​രി​ൽ എ​ൻ.​ജി.​ഒ​യു​ടെ അ​ക്കൗ​ണ്ടി​നൊ​പ്പം സ്വ​ന്തം  ബാ​ങ്ക്​ അ​ക്കൗ​ണ്ടും മ​ര​വി​പ്പി​ച്ച ഗു​ജ​റാ​ത്ത്​ ഹൈ​കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ ടീ​സ്​​റ്റ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ജ​സ്​​റ്റി​സു​മാ​രാ​യ ദീ​പ​ക്​ മി​ശ്ര, എ.​എം. ഖാ​ൻ​വി​ൽ​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ്​ കേ​സ്​ പ​രി​ഗ​ണി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suprem court
News Summary - teestha and gujrat government fight in suprem court
Next Story