പട്ന: ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് തിരിച്ചടിയാവുന്ന പ്രഖ്യാപനവുമായി മൂത്തസഹോദരൻ തേജ് പ്രദാപ് യാദവ്. ബിഹാറിലെ കുശ്ഹേഷ്വാർ അസ്താൻ അസംബ്ലി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണക്കുമെന്നാണ് തേജ് പ്രതാപ് യാദവിെൻറ പ്രഖ്യാപനം.
പുതുതായി രൂപീകരിച്ച ഛാത്ര ജനശ്കതി പരിഷത്ത് കുശ്ഹേഷ്വാർ അസ്താനിൽ കോൺഗ്രസിനായി പ്രചരണം നടത്തും. എന്നാൽ താരാപൂർ മണ്ഡലത്തിൽ ആർ.ജെ.ഡിക്കായി പ്രചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഛാത്ര പരിഷത്തിെൻറ വിദ്യാർഥി വിഭാഗം കുശ്ഹേഷ്വാറിലെ സ്ഥാനാർഥി അത്രിക് കുമാറിനായും താരാപൂരിലെ സ്ഥാനാർഥി അരുൺ കുമാറിനായും പ്രചരണം നടത്തുമെന്നും അവരുടെ വിജയം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സ്ഥാനാർഥിയുടെ പിതാവും ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറുമായ അശോക് കുമാർ മകനെ പിന്തുണക്കണമെന്ന് അഭ്യർഥിച്ച് തേജ് പ്രതാപ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തേജ് പ്രതാപിെൻറ പ്രഖ്യാപനം.ലാലു പ്രസാദ് യാദവിെൻറ മക്കളായ തേജ് പ്രതാപും തേജസ്വിയും തമ്മിൽ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് തേജ് പ്രതാപ് യാദവിെൻറ കോൺഗ്രസിന് പിന്തുണ കൊടുത്തുള്ള പ്രഖ്യാപനവും പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.