പട്ന: രാഷ്ട്രീയ ജനതാ ദളിന്‍റെ (ആർ.ജെ.ഡി) താരപ്രചാരകരുടെ പട്ടികയിൽ നിന്ന് പുറത്തായ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രാചരണത്തിനിറങ്ങും. ഒക്ടോബർ 30നാണ് ബിഹാറിലെ താരാപൂർ, കുശേശ്വർ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ രണ്ടിനാണ് വോട്ടെണ്ണൽ.
കുശേശ്വർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അതിരേക് കുമാറിന്‍റെ പിതാവ് അശോക് റാമുമായി തേജ് പ്രതാപ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങുന്ന വാർത്തകളോട് തേജ് പ്രതാപ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഉപതെരഞ്ഞെടുപ്പിനുള്ള ആർ.ജെ.ഡിയുടെ 20 അംഗ താരപ്രചാരകരുടെ പട്ടികയിൽ ലാലുവിന്‍റെ മൂത്ത മകൾ മിസ ഭാരതിയും തേജ് പ്രതാപും ഉൾപെട്ടിരുന്നില്ല.
പാർട്ടി നേതൃത്വത്തിൽ നിന്ന് തന്‍റെ സഹോദരങ്ങളെ നിയമസഭ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് മാറ്റിനിർത്തുന്നതിന്‍റെ മറ്റൊരു ഉദാഹരണമായി ഇത് കണക്കാക്കപ്പെടുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും ലാലുവിന്‍റെ ഭാര്യയുമായ റാബ്റി ദേവിയും താരപ്രചാരകരുടെ പട്ടികയിൽ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.