ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷപ്രതികണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രംഗത്ത്. ലാലു പ്രസാദ് യാദവിന്റെ മകനാണെന്നതല്ലാതെ രജസ്വിക്ക് വ്യക്തിത്വമില്ലെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു. പട്നയിൽ ശിവസേന-യു.ബി.ടി നേതാവ് ആദിത്യ താക്കറെ തേജസ്വി യാദവിനെയും നിതീഷ് കുമാറിനെയും കണ്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
"വിദ്യാഭ്യാസം, കായികം, സാമൂഹിക പ്രവർത്തനം, അല്ലെങ്കിൽ ശ്രദ്ധിക്കുന്ന മറ്റേതെങ്കിലും പ്രവർത്തന മേഖലകളിൽ തേജസ്വി യാദവ് ഒരു മാതൃകാപരമായ പ്രവർത്തനവും നേടിയിട്ടില്ല. ലാലു പ്രസാദ് യാദവിന്റെ മകനാണ് എന്നതൊഴിച്ചാൽ അദ്ദേഹത്തിന് വ്യക്തിത്വമൊന്നുമില്ല" -കിഷോർ കിഴക്കൻ ചമ്പാരൻ ജില്ലയിലെ അരേരാജ് ബ്ലോക്കിൽ മാധ്യമപ്രവർത്തകരോട് സംവദിക്കവെ പറഞ്ഞു.
"നിതീഷ് കുമാറും ലാലു പ്രസാദ് യാദവും പരസ്പരം ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നിതീഷ് കുമാറും ലാലു പ്രസാദും 30 വർഷമായി സംസ്ഥാനം ഭരിക്കുന്നു. ബിഹാറിന്റെ വികസനം നിലവിലെ അവസ്ഥയേക്കാൾ കൂടുതൽ നീണ്ടുനിൽക്കില്ലെന്ന് അവർ വിശ്വസിക്കുന്നു'' -പ്രശാന്ത് പറഞ്ഞു.ജംഗിൾ രാജ് എന്ന ഭയം സൃഷ്ടിച്ച നിതീഷ് കുമാർ ഇപ്പോൾ ജംഗിൾ രാജിനെ പിൻവാതിലിലൂടെ കടത്തിവിടാൻ ശ്രമിക്കുകയാണ്. 2015-ൽ 'മിത്തി മേം മിൽ ജൗംഗ പർ ബി.ജെ.പി കേ സാത്ത് നഹി ജൗംഗ (ഞാൻ മരിക്കും, പക്ഷേ ബി.ജെ.പി.ക്കൊപ്പം പോകില്ല)' എന്ന് പറഞ്ഞ നിതീഷ് കുമാർ 2017-ൽ കാവി പാർട്ടിയിലേക്ക് മടങ്ങി. സാഹചര്യം വന്നാൽ ഒരു മിനിറ്റിനുള്ളിൽ നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം പോകുമെന്നും അദ്ദേഹം ആരോപിച്ചു.
കിഷോറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന വക്താവ് അരവിന്ദ് സിംഗ് പറഞ്ഞു, "തേജസ്വി യാദവ് ഒരു നേതാവല്ല, മറിച്ച് രാജവംശ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ്" എന്ന് അദ്ദേഹം ശരിയായി ചൂണ്ടിക്കാണിച്ചു. നിതീഷ് കുമാർ വിശ്വാസയോഗ്യനല്ലെന്നും ബി.ജെ.പി അദ്ദേഹത്തിനുള്ള വാതിൽ എന്നെന്നേക്കുമായി അടച്ചെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.