ഭൂമി കുംഭകോണം: അറസ്റ്റ് ചെയ്യില്ലെന്ന് സി.ബി.ഐ ഉറപ്പ് നൽകി, ചോദ്യം ചെയ്യലിന് തേജസ്വി യാദവ് ഹാജരാകും

ന്യൂഡൽഹി: ഭൂമി കുംഭകോണക്കേസിൽ സി.ബി.ഐക്ക് മുമ്പാകെ മാർച്ച് 25 ന് ഹാജരാകുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഇന്ന് ഡൽഹി ഹൈകോടതിയെ അറിയിച്ചു. സി.ബി.​ഐ നേരത്തെ അയച്ച മൂന്ന് സമൻസും തേജസ്വി അവഗണിച്ചിരുന്നു. തുടർന്ന് തേജസ്വിയെ ഈ മാസം അറസ്റ്റ് ചെയ്യില്ലെന്ന് സി.ബി.ഐ ഉറപ്പു നൽകിയതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹം തയാറായത്.

ബിഹാറിൽ ചോദ്യം ചെയ്യാതെ, സി.ബി.ഐയുടെ ഡൽഹി ഓഫീസിലേക്ക് വിളിച്ചു വരുത്തുന്ന നടപടിയെ ചോദ്യം ചെയ്ത് തേജസ്വി കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു.

ലാലു പ്രസാദ് യാ​ദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ, ഭൂമി കൈക്കൂലിയായി കൈപ്പറ്റി നിരവധി പേർക്ക് റെയിൽവേയിൽ ജോലി ശരിയാക്കി നൽകിയെന്നാണ് കേസ്. കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും മുൻ ബിഹാറ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരും പ്രതികളാണ്.

കഴിഞ്ഞ ദിവസങ്ങളിലായി റാബ്രി ദേവി, ലാലു പ്രസാദ് യാദവ്, മിസ ഭാരതി എന്നിവരെ ​ഈകേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 

Tags:    
News Summary - Tejashwi Yadav Gets New CBI Date In Land-For-Jobs Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.