പറ്റ്ന: 'ജംഗ്ൾ രാജിെൻറ യുവരാജ്' എന്ന് തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊരിഞ്ഞ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നതിനു പകരം ബിഹാറിലെ വിശപ്പും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങളെക്കുറിച്ചാണ് മോദി സംസാരിക്കേണ്ടിയിരുന്നതെന്ന് വിശാല പ്രതിപക്ഷ സഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ തേജസ്വി തിരിച്ചടിച്ചു.
'അദ്ദേഹം ഈ രാജ്യത്തെ പ്രധാനമന്ത്രിയാണ്. അതുകൊണ്ടുതന്നെ എന്തും പറയാം. അതിനെക്കുറിച്ചൊന്നും പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ബിഹാറിൽ വന്ന് സംസാരിക്കുേമ്പാൾ സംസ്ഥാനത്തിനുള്ള പ്രത്യേക പാക്കേജിനെക്കുറിച്ചും തൊഴിലില്ലായ്മ, വിശപ്പ് അടക്കമുള്ള യാഥാർഥ്യങ്ങളെക്കുറിച്ചും മോദി സംസാരിക്കണമായിരുന്നു. ഈ വിഷയങ്ങളിൽ അദ്ദേഹം എന്തെങ്കിലും പറയുമെന്നാണ് ജനം പ്രതീക്ഷിച്ചിരുന്നത്.' -തേജസ്വി വിശദീകരിച്ചു.
രാഹുൽ ഗാന്ധിക്ക് 'അന്തസ് ഇല്ല' എന്ന കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദിെൻറ വിമർശനത്തിനെതിരെയും തേജസ്വി ശക്തമായി പ്രതികരിച്ചു. തൊഴിലില്ലായ്മയും അഴിമതിയും അടക്കമുള്ള അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ച് പറയുന്നതിനും പകരം വ്യക്തിപരമായ ആക്രമണങ്ങൾക്ക് മുതിരുന്ന രീതി ബി.ജെ.പി നേതാക്കൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാർ നിയമസഭയിലേക്ക് ബുധനാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ സീറ്റുകൾ ആർ.ജെ.ഡി തൂത്തുവാരുമെന്നാണ് തങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങൾ വ്യക്തമാക്കുന്നതെന്നും തേജസ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.